പത്തനംതിട്ട: എൻ.എസ്.എസ് പത്തനംതിട്ട താലൂക്ക് യൂനിയന്‍റെ നേതൃത്വത്തിൽ സ്റ്റേഡിയം ജങ്ഷനിൽ ആരംഭിച്ച വെജിറ്റേറിയൻ റസ്റ്റാറന്‍റ് പത്മ കഫെയുടെ ഉദ്ഘാടനം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നിർവഹിച്ചു. പ്രസിഡന്‍റ് അഡ്വ. നരേന്ദ്രനാഥൻ നായർ, യൂനിയൻ പ്രസിഡന്‍റ് അഡ്വ. ആർ. ഹരിദാസ് ഇടത്തിട്ട, സെക്രട്ടറി വി.ആർ. സുനിൽ തുടങ്ങിയവർ പങ്കെടുത്തു. എൻ.എസ്.എസ് നേതൃത്വം ആരംഭിച്ചിട്ടുള്ള വനിത ശാക്തീകരണ പദ്ധതികളുടെ ഭാഗമായാണ് പത്മ കഫെ ആരംഭിച്ചത്. മന്നം സോഷ്യൽ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 300 സ്വയം സഹായ സഹകരണ സംഘങ്ങളിൽനിന്ന് തെരഞ്ഞെടുത്ത് പരിശീലിപ്പിച്ച 30 വനിതകളുടെ മേൽനോട്ടത്തിലാണ് കഫെ പ്രവർത്തിക്കുക. 75 ലക്ഷം രൂപ ചെലവിലാണ് കഫെ തുടങ്ങിയിട്ടുള്ളത്. രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കും. പാചകത്തിന് യന്ത്രസാമഗ്രികളാണ് ഉപയോഗിക്കുന്നത്. പത്തനംതിട്ട യൂനിയൻ അങ്കണത്തിൽ നിർമിച്ച മന്നത്ത് പത്മനാഭൻ സ്മൃതി മണ്ഡപത്തിന്‍റെ അനാച്ഛാദനവും ജനറൽ സെക്രട്ടറി നിർവഹിച്ചു. മുസ്ലിം ലീഗ് പ്രവർത്തക കൺവെൻഷൻ ഇന്ന് പത്തനംതിട്ട: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യാഴാഴ്ച പത്തനംതിട്ടയിലെത്തും. പുതിയ സംസ്ഥാന അധ്യക്ഷൻ എല്ലാ ജില്ലകളിലുമെത്തി പൊതുസമൂഹത്തിൽ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരുമായി നടത്തുന്ന ആശയ സംവാദത്തിന്‍റെ ഭാഗമായാണ് വ്യാഴാഴ്ച പത്തനംതിട്ടയിലെത്തുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന വക്താവ് ഷാഫി ചാലിയം വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10.30ന് കിഴക്കേടത്ത് മറിയം കോംപ്ലക്സിൽ മത, സാംസ്കാരിക, സാമൂഹിക നേതാക്കളുടെ സംഗമം. ഉച്ചക്ക് 2.30ന് അബാൻ ആർക്കേഡിൽ ജില്ല പ്രവർത്തക കൺവെൻഷനിലും സംസ്ഥാന അധ്യക്ഷൻ പങ്കെടുക്കും. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, ജനറൽ സെക്രട്ടറി പി.എം.എ. സലാം, അബീദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി, സംസ്ഥാന ഉപാധ്യക്ഷൻ കെ.ഇ. അബ്ദുറഹ്മാൻ, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് ടി.എം. ഹമീദ്, ജനറൽ സെക്രട്ടറി സമദ് മേപ്രത്ത്, വൈസ് പ്രസിഡന്‍റ് എൻ.എ. നൈസാം എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.