ബാലവേല വിരുദ്ധ ദിനം ആചരിച്ചു

അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല, ആസാദ്‌ ബാലവേദി, താലൂക്ക്​ ലീഗൽ സർവിസസ് കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക . ഗ്രാമപഞ്ചായത്ത് അംഗം സാജിത റഷീദ് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്‍റ്​ ഷെഫിൻ ഷാജി അധ്യക്ഷത വഹിച്ചു. 'സമൂഹത്തിന്റെ കടമയും കുട്ടികളുടെ മൗലികാവകാശങ്ങളും' വിഷയത്തിൽ ലീഗൽ സർവിസസ് വളന്‍റിയർ എസ്. മീരാസാഹിബ്‌ ക്ലാസ്​ എടുത്തു. ജില്ല കൗൺസിൽ അംഗം അജി ചരുവിള, ഗ്രന്ഥശാല വൈസ് പ്രസിഡന്‍റ്​ മുരളി എൻ. കുടശ്ശനാട്, വി.എസ്. വിദ്യ, ആവണി, ഷാമിനി, അപർണ, നൗഫൽ, ബിജു പനച്ചവിള എന്നിവർ സംസാരിച്ചു. ബാലവേല വിരുദ്ധ പ്രതിജ്ഞയും എടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.