തണ്ണിത്തോട്-തേക്കുതോട് റോഡ് നിർമാണം പുരോഗമിക്കുന്നു

കോന്നി: തണ്ണിത്തോട് മൂഴി തേക്കുതോട് റോഡ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. സംസ്ഥാന സർക്കാറി‍ൻെറ റീ ബിൽഡ് കേരള ഫണ്ടിൽനിന്ന്​ അനുവദിച്ച 4.26 കോടിയും പൊതുമരാമത്ത് ഫണ്ടിൽനിന്നുമുള്ള 2.5 കോടിയും വിനിയോഗിച്ചാണ് നിർമാണപ്രവർത്തനങ്ങൾ. റോഡിൽ വൈറ്റ് മിക്സ് ഉറപ്പിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. മേയ്‌ നാലിനാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തണ്ണിത്തോട് മൂഴി തേക്കുതോട് പ്ലാന്‍റേഷൻ റോഡും തേക്കുതോട് കരിമാൻതോട് റോഡും ഒരേദിവസമാണ് നിർമാണം ആരംഭിച്ചത്. എന്നാൽ, ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കുന്ന റോഡിൽ പലസ്ഥലങ്ങളിലും സംരക്ഷണ ഭിത്തി നിർമിക്കേണ്ടത് ആവശ്യമാണ്. എന്നാൽ, 30 മീറ്റർ മാത്രമാണ് ഈ റോഡിൽ സംരക്ഷണ ഭിത്തി നിർമാണത്തിന് തുക അനുവദിച്ചത്. അത് പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഇനിയും അപകടകരമായ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി നിർമിച്ചില്ലെങ്കിൽ അത് റോഡി‍ൻെറ സംരക്ഷണത്തെ സാരമായി ബാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.