ആനപ്പേടിയിൽ വടശ്ശേരിക്കര: നാലാംദിവസവും ഒറ്റയാൻെറ വിളയാട്ടം വടശ്ശേരിക്കര: ആനപ്പേടിയിൽ വടശ്ശേരിക്കര. വനമേഖലയോട് ചേർന്നുകിടക്കുന്ന വടശ്ശേരിക്കര പഞ്ചായത്തിൻെറ വിവിധ പ്രദേശങ്ങളിൽ ഒറ്റയാൻെറ ആക്രമണത്തിൽ നിരവധിപ്പേരുടെ കൃഷിയും വസ്തുവകകളുമാണ് നശിച്ചത്. പകൽപോലും ഉൾക്കാട്ടിലേക്ക് പിൻവലിയാത്ത ഒറ്റയാൻ വനാതിർത്തി പ്രദേശങ്ങളിലെ ജനവാസ മേഖലയിൽ മാറിമാറിയെത്തി നാശംവിതക്കുകയാണ്. ഞായറാഴ്ച് രാത്രി ബൗണ്ടറി കണിക്കുന്നത്ത് കെ.ജി. വർഗീസിൻെറ വീടിൻെറ സമീപത്തെത്തിയ ഒറ്റയാൻ റോഡ് സൈഡിൽ കെട്ടിയുയർത്തിയിരുന്ന 15 മീറ്റർ നീളമുള്ള മതിൽ ഇടിച്ചിട്ടു. നിരവധിപേരുടെ കൃഷിയും നശിപ്പിച്ചു. പുലർച്ച ആനക്ക് മുന്നിൽ പെട്ടുപോയ കാർ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ആന നാശംവിതച്ച പ്രദേശങ്ങൾ വനംവകുപ്പ് അധികൃതർ സന്ദർശിച്ചുവെങ്കിലും ഒരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. വടശ്ശേരിക്കര ടൗണിനോട് അടുത്ത പ്രദേശങ്ങളിലുവർക്കുപോലും കാട്ടാന ഭീതി കാരണം രാത്രി കഴിഞ്ഞാൽ പുറത്തിറങ്ങാനോ യാത്രചെയ്യാനോ കഴിയാത്ത സ്ഥിതിയാണ്. പടം: വടശ്ശേരിക്കര ബ്രദറൺ മുക്കിനുസമീപം കാട്ടാന തകർത്ത മതിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.