പത്തനംതിട്ട: കോവിഡ് സാഹചര്യം മൂലം ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്ക് തൊഴിൽ, പുനരധിവാസ പദ്ധതികൾ ആവിഷ്‌കരിക്കാതെ മൂന്നുകോടി ചെലവ് ചെയ്ത് സംസ്ഥാന സർക്കാറും നോർക്ക വകുപ്പും ചേർന്ന് 16 മുതൽ മൂന്ന് ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മൂന്നാം ലോക കേരള സഭ പ്രവാസി സമൂഹത്തിന് ഒരു പ്രയോജനവും ചെയ്യാത്ത ധൂർത്തും മാമാങ്കവും ആണെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. ഒന്നും രണ്ടും ലോക കേരള സഭയുടെ തീരുമാനങ്ങളിൽ ഉൾപ്പെട്ട പ്രവാസികളുടെ പണം ഉപയോഗിച്ചുള്ള വികസന പദ്ധതികൾ, മടങ്ങിയെത്തിയവർക്കായുള്ള പുനരധിവാസ, ക്ഷേമ പദ്ധതികൾ ഒന്നുംതന്നെ നടപ്പായിട്ടില്ലെന്നത് ലോക കേരള സഭ പരാജയമാണെന്നതിൻെറ ഏറ്റവും വലിയ തെളിവാണെന്ന് സാമുവൽ കിഴക്കുപുറം ചൂണ്ടിക്കാട്ടി. കോന്നി കാർഷിക വികസന ബാങ്കിൽ അദാലത് പത്തനംതിട്ട: കോന്നി കാർഷിക വികസന ബാങ്കിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കുടിശ്ശിക നിവാരണ അദാലത് നടത്തുന്നു. വായ്പ കുടിശ്ശിക ഉള്ളവർക്ക് അദാലത്തിൽ ഇളവുകളോടെ വായ്പ അവസാനിപ്പിക്കാൻ അവസരം ഉണ്ടാകും. വായ്പക്കാർ ഈ അവസരം ഉപയോഗിച്ച് കുടിശ്ശിക അവസാനിപ്പിച്ച് നടപടികളിൽനിന്ന് ഒഴിവാകണമെന്ന് പ്രസിഡന്‍റ് എസ്.വി. പ്രസന്നകുമാർ അറിയിച്ചു പ്രീ-ഡി.ഡി.സി യോഗം പത്തനംതിട്ട: ജില്ല വികസന സമിതിയുടെ ജൂണിലെ പ്രീ-ഡി.ഡി.സി യോഗം 18ന് രാവിലെ 11ന് ഓണ്‍ലൈനായി ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.