കോന്നി: കലഞ്ഞൂർ പാടം ഇരുട്ടത്തറയിൽ നെല്ലിക്കുന്നിൽ ഗോമതിയുടെ വീട്ടിൽ മോഷണം. സമീത്തുള്ള പടയണിപ്പാറ ക്ഷേത്രത്തിലെ ഉത്സവ പരിപാടികൾ കാണുവാൻ കഴിഞ്ഞ രാത്രി എട്ടുമണിക്ക് ഗോമതിയും കുടുംബവും പോയി തിരിച്ച് തിങ്കളാഴ്ച പുലർച്ച നാലുമണിയോടെ എത്തിയപ്പോഴാണ് മുറിയിലെ സാധനങ്ങൾ എല്ലാം വലിച്ചുവാരിയിട്ടതായി ശ്രദ്ധയിൽപ്പെട്ടത്. പ്രധാന അലമാരയും തകർത്ത നിലയിലാണ്. മുറിയുടെ പിന്നിലുള്ള തടി ജനലിൻെറ അഴികൾ അറുത്തനിലയിലാണ്. ഇതുവഴി കള്ളൻ അകത്തുകയറിയെന്നാണ് കരുതുന്നത്. അടുക്കളവാതിലും തുറന്ന നിലയിലാണ് കണ്ടത്. വീടിൻെറ പിൻഭാഗത്ത് ബാഗും പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും വലിച്ചുവാരിയിട്ട നിലയിലാണ്. അഞ്ചു പവനും 15,000 രൂപയുമാണ് നഷ്ടപ്പെട്ടത്. 18 വർഷമായി ഗോമതി കുവൈത്തിൽ വീട്ടുജോലിയെടുത്ത് ഉണ്ടാക്കിയതാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി കോന്നി പ്രദേശത്ത് നിരവധി മോഷണ സംഭവങ്ങളാണ് ഉണ്ടായത്. കൂടൽ പൊലീസ് പത്തനംതിട്ട ഫിംഗർ പ്രിന്‍റ് ബ്യൂറോ സംഘം, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി. അന്വേഷണം ഉർജിതമാക്കിയതായും കൂടൽ സ്റ്റേഷൻ പരിധിയിൽ പട്രോളിങ് ശക്തമാക്കുമെന്നും എസ്.എച്ച്.ഒ ജി. പുഷ്പകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.