പത്തനംതിട്ട: സാമ്പത്തിക ക്രമക്കേട് നടന്ന മൈലപ്ര സർവിസ് സഹകരണ ബാങ്കിൽ പ്രസിഡന്‍റിനെയും സെക്രട്ടറിയുടെ ചാർജുള്ള ജീവനക്കാരെയും നിക്ഷേപകർ ഓഫിസിൽ തടഞ്ഞുവെച്ചു. രാവിലെ 11.30നായിരുന്നു സംഭവം. വൈകുന്നേരത്തോടെയാണ് പോകാൻ അനുവദിച്ചത്. ആഴ്ചയിൽ 10,000 രൂപ വീതം നിക്ഷേപകർക്ക് നൽകാമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. ദിവസങ്ങളായി നിക്ഷേപകർ ബാങ്കിൽ കയറിയിറങ്ങുകയാണെങ്കിലും ആർക്കും പണം ലഭിക്കുന്നില്ല. ഒരാഴ്ച മുമ്പ് വരെ 2000 രൂപ വരെ നൽകിയിരുന്നു. എന്നാൽ, പിന്നീട് അതും കിട്ടാതായി. ദിവസവും നൂറുകണക്കിന് നിക്ഷേപകരാണ് ബാങ്കിലെത്തി ബഹളംവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.