ആര്‍.ടി.ഒ യോഗം നാളെ

പത്തനംതിട്ട: കോഴഞ്ചേരി താലൂക്കിലെ ഓട്ടോ ടാക്സി റേറ്റ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്​ ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പത്തനംതിട്ട ആര്‍.ടി.ഒ ഓഫിസില്‍ യോഗം ചേരും. യോഗത്തില്‍ സംഘടന പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ എ.കെ. ദിലു അറിയിച്ചു. ക്വിസ് മത്സരം പത്തനംതിട്ട: വയറിളക്ക രോഗ നിയന്ത്രണത്തി‍ൻെറയും പാനീയ ചികിത്സയുടെയും വാരാചരണത്തോട്​ അനുബന്ധിച്ച് ജില്ല മെഡിക്കല്‍ ഓഫിസ്, ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ എന്‍.എച്ച്.എം ഹാളില്‍ (കേരള ബാങ്കിനു സമീപം) ‍18ന് രാവിലെ 11ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലതല ക്വിസ് മത്സരം സംഘടിപ്പിക്കും. ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഫോൺ: 9496109189, 9497709645.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.