കലഞ്ഞൂരിലെ ഫിറ്റ്നസ് സെന്‍റർ ജൂലൈ ആദ്യവാരം

കോന്നി: കായിക വകുപ്പി‍ൻെറ നേതൃത്വത്തിൽ കലഞ്ഞൂരിൽ നിർമാണം പുരോഗമിക്കുന്ന സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്‍ററി‍‍ൻെറ നിർമാണ പുരോഗതി കെ.യു. ജനീഷ് കുമാർ എം.എൽ.എ വിലയിരുത്തി. കായിക വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. കായിക വകുപ്പി‍‍ൻെറ നേതൃത്വത്തിൽ നിർമാണം പുരോഗമിക്കുന്ന സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്‍ററിൽ ആധുനിക ഫിറ്റ്നസ് ഉപകരണങ്ങൾക്കുപുറമെ, സ്പോർട്സ് ഫ്ലോറിങ്, സെൻട്രലൈസ്ഡ് എ.സി സംവിധാനം, സി.സി.ടി.വി കാമറ, ലോക്കർ സൗകര്യം, ഫിംഗർ പ്രിന്‍റ്​ ആക്സസ് മുതലായ അനുബന്ധ സൗകര്യങ്ങൾ എന്നിവയാണ് സജ്ജീകരിക്കുന്നത്. കായിക വകുപ്പി‍‍ൻെറ എൻജിനീയറിങ് വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്. കായിക ഉപകരണങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തി കൂടിയാണ് പൂർത്തിയാകാനുള്ളത്. ഉപകരണങ്ങൾ വാങ്ങാനുള്ള ടെൻഡർ നടപടി പൂർത്തിയാക്കിയതായി കായിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ജൂലൈ ആദ്യവാരം പൊതുജനങ്ങൾക്ക് സമർപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ടി.വി. പുഷ്പവല്ലി, കായിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മെൽവിൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സുജ അനിൽ, പഞ്ചായത്ത്‌ അംഗങ്ങളായ ഷാൻ ഹുസൈൻ, അജിത സജി, സി.ഡി.എസ്​ അധ്യക്ഷ അമ്പിളി മോഹൻ, കായിക വകുപ്പ് അസി. എൻജിനീയർ അർജുൻ, പ്രോജക്ട്​ എൻജിനീയർമാരായ ആര്യ, അനൂപ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.