ദലിത് അവകാശ സമിതി രൂപവത്​കരിച്ചു

കോന്നി: ഒരാൾ ഇന്ത്യ ദലിത്‌ അവകാശ മുന്നേറ്റ സമിതി കൂടൽ മണ്ഡലം കൺവെൻഷൻ കലഞ്ഞൂർ കെ.വി.എം.എസ് ഹാളിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ. ഗോപിനാഥൻ ഉദ്​ഘാടനം ചെയ്തു. മങ്ങാട് സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. എ.ഐ.ഡി.ആർ.എം സംസ്ഥാന സെക്രട്ടറി കുറുമ്പകര രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ്​ ടി.ആർ. ബിജു, ജില്ല സെക്രട്ടറി മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം എം.പി. മണിയമ്മ, കൂടൽ മണ്ഡലം സെക്രട്ടറി സി.കെ. അശോകൻ, എം.കെ. രാമകൃഷ്ണൻ, സതീഷ് എസ്.ലാൽ, രാജു മത്തായി, എ.എൻ. കൃഷ്ണൻകുട്ടി, പ്രസന്ന, ഉഷ, സുബാഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. സാബു (പ്രസി​), സുഭാഷ് കുമാർ (സെക്ര), കെ.പി. സഹദേവൻ, പ്രസന്ന കുമാരി (വൈസ് പ്രസി), അനീഷ് കുമാർ, പി. ഉഷ (ജോ.​ സെക്ര), എ.എൻ. കൃഷ്ണൻകുട്ടി (ട്രഷറർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.