കോന്നി: കോന്നിയിലെ റോഡുകളെല്ലാം ആധുനിക നിലവാരത്തിൽ നിർമിക്കുമെന്ന്. കെ.യു. ജനീഷ് കുമാർ എം.എൽ.എ കോന്നി മിനി ബൈപാസ് നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോന്നി ടൗൺ കേന്ദ്രീകരിച്ച് വിവിധങ്ങളായ വികസനപദ്ധതികളാണ് പ്രവൃത്തി പുരോഗമിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലേക്കുള്ള പ്രധാന പാതയായി പുതിയ മിനി ബൈപാസ് മാറും. മിനി ബൈപാസായി മാറുന്ന പൊലീസ് സ്റ്റേഷന്‍പടി -ടി.വി.എം- ഹോസ്പിറ്റല്‍ ഇളങ്ങവട്ടം റോഡ് അഞ്ച് സ്ട്രെച്ചായിട്ടാണ് നിർമിക്കുന്നത്. 3.022 കീ.മി റോഡാണ് പ്രവര്‍ത്തിയില്‍ നവീകരിക്കുന്നത്. 2.57കോടിക്ക് ഭരണാനുമതി ലഭിച്ച പ്രവൃത്തി ബിജു കൺസ്ട്രക്ഷൻ എജൻസിയാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. പ്രവൃത്തിയുടെ പൂര്‍ത്തീകരണ കാലാവധി ആറ്മാസമാണ്. പഞ്ചായത്ത് പ്രസിഡന്‍റ് സുലേഖ വി.നായർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസിമണിയമ്മ, പഞ്ചായത്ത് അംഗങ്ങളായ കെ.ജി. ഉദയകുമാർ, പി.എച്ച്. ഫൈസൽ, സൗദാമിനി, മുസ്ലിംലീഗ് ജില്ല സെക്രട്ടറി അബ്ദുൽ മുത്തലീഫ്, കേരള കോൺഗ്രസ് ജോസഫ് മണ്ഡലം പ്രസിഡന്‍റ് ജോസ് പരുമല, കേരള കോൺഗ്രസ് ബി മണ്ഡലം പ്രസിഡന്‍റ് കെ.ജി. രാമചന്ദ്രൻപിള്ള, സണ്ണി ജോർജ് കൊട്ടാരത്തിൽ, രാജേഷ്, രാജേഷ്, പത്മഗിരീഷ്, റിഫിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.