അങ്ങാടിക്കൽ ഒറ്റത്തേക്ക് സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ കുട്ടികളുടെ കാലുകൾ ചൊറിഞ്ഞുപൊട്ടി

കൊടുമൺ: അങ്ങാടിക്കൽ ഒറ്റത്തേക്ക് സ്റ്റേഡിയത്തിൽ കളിക്കളത്തിൽ ഇറങ്ങിയ കുട്ടികളുടെ കാലുകൾ ചൊറിഞ്ഞുപൊട്ടിയത് ചെള്ളുപനിയെ തുടർന്നെന്ന് സംശയം. രക്ഷിതാക്കൾ ആശങ്കയിൽ. തുടർന്ന് ഇരുപതോളം കുട്ടികളുടെ രക്തസാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇത് കോഴഞ്ചേരി പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനക്ക്​ അയച്ചിരിക്കുകയാണ്. തിങ്കളാഴ്ചയോടെ ഫലംവരും. രണ്ടാഴ്ചയായി സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ കുട്ടികളുടെ കൈകാലുകളാണ് ചൊറിഞ്ഞുതടിച്ച് വ്രണംപോലെ ആയത്. ഒപ്പം പനിയുടെ ലക്ഷണങ്ങളും ഉണ്ടാകുന്നുണ്ട്. ചന്ദനപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽനിന്ന്​ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ചൊറിഞ്ഞുപൊട്ടിയതിനെ തുടർന്ന് കുട്ടികൾ ആദ്യം സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. പലർക്കും പരിശോധനക്കും മറ്റുമായി വലിയ തുക വേണ്ടിവന്നു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ്​ മൈതാനത്തെ പുല്ലിൽനിന്ന്​ ചെള്ളുകളെ കണ്ടെത്തിയത്. സ്ക്രബ് ടൈഫസ് ഇനത്തിൽപ്പെട്ട ചെള്ളുകളാണ് ഇതെന്ന് കരുതുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.