സംസ്ഥാന സബ്ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്​; പാലക്കാട്​ ചാമ്പ്യൻമാർ

പത്തനംതിട്ട: സംസ്ഥാന സബ്ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് ചാമ്പ്യൻമാർ. ഫൈനലിൽ കണ്ണൂരിനെയാണ്​ തോൽപിച്ചത്​. കണ്ണൂർ രണ്ടാംസ്ഥാനവും മൂന്നാംസ്ഥാനം തൃശൂരും കരസ്തമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടാണ്​ ചാമ്പ്യൻമാർ. രണ്ടാംസ്ഥാനം പാലക്കാടും മൂന്നംസ്ഥാനം എറണാകുളവും കരസ്തമാക്കി. സമാപന സമ്മേളനം കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാന വിതരണവും അദ്ദേഹം നിർവഹിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​ കെ. അനിൽകുമാർ അധ്യക്ഷതവഹിച്ചു. അഷ്​റഫ് അലങ്കാർ, സലിം ഹെയ്ഡേ, സത്യൻ നായർ, മോഹൻ അയ്യനെത്ത്, രാജു സ്റ്റാർ ട്രാവൽസ്, ഹബീബ് മുഹമ്മദ്‌, ഡോ. ഗായത്രി, റെജിനൊൾഡ് വർഗീസ്, പി.ആർ. ഗിരീഷ്, എസ്​. രാജേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.