പത്തനംതിട്ട: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് നാലിന് മിനി സിവിൽ സ്റ്റേഷന് സമീപം . ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ് വി. സൂരജ് അധ്യക്ഷതവഹിക്കും. ഭാരതീയം സൗജന്യ ആംബുലൻസ് സർവിസ് പത്തനംതിട്ട: മലയാലപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീ മൂകാംബിക മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവൃത്തികളുടെ ഭാഗമായി ഭാരതീയം ആംബുലൻസ് സർവിസ് തുടങ്ങുന്നു. ആവശ്യക്കാർക്ക് സൗജന്യമായാണ് ആംബുലൻസ് സേവനം. ആംബുലൻസ് വാങ്ങുന്നതിന് ആവശ്യമായ ധനശേഖരണത്തിൻെറ പ്രവർത്തനം തുടങ്ങിയതായി ട്രസ്റ്റ് ചെയർമാൻ മൂകാംബിക സജി പോറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.