വടശ്ശേരിക്കര ബൗണ്ടറിയിൽ കാട്ടാന കൃഷി നശിപ്പിച്ചു

റാന്നി: വടശ്ശേരിക്കര ബൗണ്ടറിയിൽ കാട്ടാന കർഷകരുടെ കൃഷി നശിപ്പിച്ചു. ഞായറാഴ്ച പുലർച്ചയാണ് സംഭവം. ബൗണ്ടറി ചരിവുപറമ്പിൽ തോമസ് ദാനിയേൽ, മംഗലാത്തുമണ്ണിൽ മോനി എന്നിവരുടെ വീടി‍ൻെറ മുറ്റത്തുനിന്ന തെങ്ങ്, വാഴ, കപ്പ, ചേമ്പ്, പ്ലാവ് മുതലായ വിളകളാണ്​ നശിപ്പിച്ചത്​. ജീവനുവരെ ഭീഷണിയായി കാട്ടുമൃഗങ്ങൾ മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. വടശ്ശേരിക്കര ബൗണ്ടറി ജങ്​ഷനിൽ ആദ്യമായിട്ടാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്​. ഒളികല്ലിൽ, ചെമ്പരാത്തിമൂട്, താമരപ്പള്ളിതോട്ടം എന്നിവടങ്ങളിലും കാട്ടാനയിറങ്ങി. വടശ്ശേരിക്കര പഞ്ചായത്തിലെ മറ്റ് വാർഡുകളിലും വന്യമൃഗശാല്യം രൂക്ഷമാണെന്നാണ്​ നാട്ടുകാരുടെ പരാതി. Ptl rni_1elephant ഫോട്ടോ: വടശ്ശേരിക്കര ബൗണ്ടറിയിൽ കാട്ടാന കൃഷി നശിപ്പിച്ചനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.