പത്തനംതിട്ട: ഗവി ഗവ. എൽ.പി സ്കൂളിലെ കുട്ടികൾക്ക് സ്കൂളിലെത്താനും തിരികെ പോകാനും സമയം ക്രമീകരിച്ച് കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ ഉത്തരവായി. ഇതു നടപ്പാക്കാനാവശ്യമായ അനുമതി വനം വകുപ്പ് സെക്രട്ടറി ട്രാൻസ്പോർട്ട് കമീഷണർക്ക് നൽകണമെന്നും കമീഷൻ അംഗം റെനി ആന്‍റണി പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശിച്ചു. യാത്രസൗകര്യമില്ലാതെ കുട്ടികൾക്കു സ്കൂളിൽ എത്താൻ കഴിയാത്ത സാഹചര്യം അടിയന്തരമായി പരിഹരിക്കണം. ചെറിയ വേതനം മാത്രം ലഭിക്കുന്ന തൊഴിലാളികൾക്കു സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാൻ കഴിയില്ല. സമയക്രമീകരണത്തോടെ കെ.എസ്.ആർ.ടി.സി ഒരു സർവിസ് നടത്തിയാൽ ഈ പ്രശ്നത്തിനു ശാശ്വത പരിഹാരമാകുമെന്നും കമീഷൻ വിലയിരുത്തി. ഗവിയിലെ വിദ്യാർഥികളുടെ യാത്രാക്ലേശം സംബന്ധിച്ച പരാതികളിൽ കമീഷൻ സ്വമേധയ ഇടപെടുകയായിരുന്നു. ഗവിയിൽ നാലാം ക്ലാസ് പഠനത്തിനുശേഷം കുട്ടികൾ വണ്ടിപ്പെരിയാർ മേഖലയിലേക്കാണ് പോകേണ്ടത്. നേരത്തേ ഇതിനായി എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച വാഹനം കേടായി. സ്കൂൾ അധികൃതരുടെ വാഹനവും എത്തുന്നില്ല. സ്വകാര്യ ജീപ്പുകളെ ആശ്രയിച്ചു എല്ലാ ദിവസവും യാത്ര ചെയ്യാൻ കുട്ടികൾക്ക് കഴിയുന്നില്ല. വർഷങ്ങൾക്കു മുമ്പുവരെ വണ്ടിപ്പെരിയാറിൽനിന്ന് ഒരു സ്വകാര്യ ബസ് ഗവിയിലെത്തി സ്റ്റേ ചെയ്ത് രാവിലെ യാത്ര പുറപ്പെട്ടിരുന്നു. ഇതു നിലച്ചതോടെ രാവിലെ വണ്ടിപ്പെരിയാറിലേക്ക് യാത്ര സൗകര്യമില്ല. ഗവി വഴിയുള്ള രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിൽ ആദ്യ സർവിസ് വണ്ടിപ്പെരിയാറിലേക്കുള്ളത് 11.15നാണ് ഗവിയിലെത്തുന്നത്. കുമളിയിൽനിന്ന് ഗവിയിലേക്ക് സ്റ്റേ ബസ് ആരംഭിക്കുകയും ഇതു രാവിലെ തിരികെ പോകുകയും ചെയ്യണമെന്ന ആവശ്യമാണ് പ്രദേശവാസികൾക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.