നടപ്പാതയിലും വാഹന പാർക്കിങ്: അടൂരിൽ കാൽനടക്കാർ പെരുവഴിയിൽ

അടൂർ: അനധികൃത പാർക്കിങ്ങിൽ വീർപ്പുമുട്ടി അടൂർ നഗരം. പാർഥസാരഥി ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി ജങ്ഷനിലെ പാലം വരെ റോഡി‍ൻെറ നടപ്പാതയിൽ വാഹന പാർക്കിങ്ങും വഴിയോരക്കച്ചവടവും മൂലം കാൽനടക്കാർ ബുദ്ധിമുട്ടുകയാണ്. നടപ്പാതയിൽ വാഹനം ​വെച്ചശേഷം ബസ് കയറി ദൂരെ സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവരുമുണ്ട്. ഇവർ വൈകീട്ട്​ എത്തുമ്പോഴാണ് എടുക്കുക. ഇതുമൂലം കാൽനടക്കാരുടെ വഴിമുടക്കിയായി വാഹനം നടപ്പാതയിൽതന്നെ കാണും. നടപ്പാതക്ക് കുറുകെയാണ് വാഹനം വെക്കുന്നത്. റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയിലാണ് കാൽനടക്കാർ. ഏറെ തിരക്കുള്ള റോഡിലൂടെ പോകുന്നത് അപകടഭീഷണിയും ഉയർത്തുന്നു. രാവിലെയും വൈകീട്ടും റോഡിലൂടെ നടന്നുപോകാൻ പറ്റാത്തവിധം തിരക്കുമാണ്. റോഡ് ടാറിങ്ങും ടൗൺ വികസന പദ്ധതിയും നടക്കുന്നതിനാൽ വാഹന പാർക്കിങ് ക്രമീകരണവുമായില്ല. നഗരത്തിൽ ട്രാഫിക് സംവിധാനമാകെ കുത്തഴിഞ്ഞ നിലയിലാണ്. ആർക്കും എവിടെയും വാഹനം കൊണ്ടിടാം എന്നതാണ് അവസ്ഥ. നഗരത്തിൽ വാഹന പാർക്കിങ്ങിന് സ്ഥലം ക്രമീകരിക്കണമെന്ന ആവശ്യത്തിന് കാൽനൂറ്റാണ്ടി‍ൻെറ പഴക്കമുണ്ട്​. ദിനംപ്രതി വാഹന ബാഹുല്യം വർധിക്കുന്ന നഗരത്തിൽ പാർക്കിങ് സംവിധാനങ്ങളോ ഗതാഗത സംവിധാനങ്ങളോ ഇല്ലെന്നതാണ് പ്രധാന പ്രശ്നം. PTL ADR Parking അടൂർ പാർഥസാരഥി ജങ്ഷനുസമീപം നടപ്പാതയിൽ കയറ്റിവെച്ചിരിക്കുന്ന ഇരുചക്രവാഹനങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.