കോന്നി: ഗവ. മെഡിക്കൽ കോളജിലെ ഹോസ്റ്റൽ ഡിസംബർ മാസത്തോടെ പ്രവർത്തന സജ്ജമാക്കാൻ തീരുമാനമായി. കെ.യു. ജനീഷ്കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആഷ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു തുടങ്ങിയവർ പങ്കെടുത്ത അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകളുടെ രണ്ടുനിലകൾ വീതം നിർമാണം പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കാനാണ് തീരുമാനിച്ചത്. അധ്യയനം ആരംഭിക്കുന്നതിന് ഹോസ്റ്റൽ കാമ്പസിനുള്ളിൽതന്നെ പ്രവർത്തിക്കണമെന്ന നിബന്ധനയുള്ളതിനാലാണ് തീരുമാനമെടുത്തത്. മെഡിക്കൽ കോളജിൽ അനുവദിച്ചിട്ടുള്ള 19.5 കോടിയുടെ ഉപകരണങ്ങൾ അടിയന്തരമായി ലഭ്യമാക്കാനും തീരുമാനമായി. ആശുപത്രിയിലേക്കും അക്കാദമിക് ബ്ലോക്കിലേക്കുമുള്ള ഉപകരണങ്ങൾ, ബ്ലഡ് ബാങ്കിലേക്കുള്ള ഉപകരണങ്ങൾ, രണ്ട് ഓപറേഷൻ തിയറ്ററുകൾക്കുള്ള ഉപകരണങ്ങൾ, സ്കാനിങ് മെഷീനുകൾ തുടങ്ങിയവ ഈ ഫണ്ടുപയോഗിച്ച് അടിയന്തരമായി വാങ്ങും. അതിനായുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി യോഗം വിലയിരുത്തി. കൂടുതൽ ഉപകരണങ്ങൾ എത്തുന്നതോടെ ആശുപത്രി പ്രവർത്തനങ്ങൾ ശക്തമാക്കാൻ കഴിയും. കൂടുതൽ ഒപറേഷൻ തിയറ്ററുകൾ ആരംഭിക്കുന്നതോടെ കിടത്തിച്ചികിത്സ നടത്തുന്ന രോഗികളുടെ എണ്ണത്തിലും വർധനയുണ്ടാകുമെന്നും യോഗം വിലയിരുത്തി. ഗൈനക്കോളജി വിഭാഗത്തിൻെറ പ്രവർത്തനവും കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. ജീവനക്കാർ കാര്യക്ഷമമായി ജോലിചെയ്യുന്നു എന്ന് ഉറപ്പാക്കാനും ആവശ്യമായ നടപടി സ്വീകരിക്കും. പഞ്ചിങ് അടക്കമുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ യോഗത്തിൽ പറഞ്ഞു. ജോലി ക്രമീകരണ വ്യവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുള്ള ജീവനക്കാരെ ഉടൻ തിരികെയെത്തിക്കും. ആശുപത്രി വികസന സൊസൈറ്റിയുടെ യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ ചേരണമെന്നും തീരുമാനിച്ചു. ആരോഗ്യമന്ത്രിയുടെ നിർദേശാനുസരണമാണ് ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത് യോഗം ചേർന്നതെന്ന് എം.എൽ.എ പറഞ്ഞു. പ്രവർത്തന പുരോഗതി വിലയിരുത്തി പോരായ്മകൾ പരിഹരിക്കും. എല്ലാ സംവിധാനങ്ങളോടെയുള്ള ആശുപത്രി പ്രവർത്തനം ഉടൻ യാഥാർഥ്യമാകുമെന്നും എം.എൽ.എ പറഞ്ഞു. പ്രിൻസിപ്പൽ ഡോ. സെസി ജോബ്, സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രൻ, എച്ച്.എൽ.എൽ സീനിയർ പ്രോജക്ട് മാനേജർ രതീഷ്കുമാർ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.