വ്യാപാരിയെ ലൈൻമാൻമാർ അസഭ്യം പറഞ്ഞതായി പരാതി

കോന്നി: കെ.എസ്.ഇ.ബി ബിൽ അടച്ചില്ലെന്ന് ആരോപിച്ച് ലൈൻമാൻമാർ വ്യാപാര സ്ഥാപനങ്ങളിലെത്തി ഫ്യൂസ് ഊരുകയും അസഭ്യ വർഷം നടത്തുകയും ചെയ്യുന്നതായി പരാതി. വെള്ളിയാഴ്ച ഉച്ചയോടെ കോന്നി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്​ സമീപമായിരുന്നു സംഭവം. ഇവിടെ ഡോക്ടേഴ്സ് ടവറിൽ പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളിൽ മീറ്റർ റീഡർ ബില്ല് മാറി നൽകിയിരുന്നു. കിട്ടിയ ബില്ലിലെ കൺസ്യൂമർ നമ്പർ നോക്കാതെ കടയുടമ വെള്ളിയാഴ്ച ഉച്ചക്ക്​ മുമ്പ്​ തന്നെ ബില്ല് അടച്ചിരുന്നു. ബില്ല് തെറ്റി ലഭിച്ചതിനാൽ യഥാർഥ കടയുടമയുടേത്​ അടച്ചതുമില്ല. ബിൽ അടച്ച കടയുടമയെയും ബിൽഡിങ്​ ഉടമയായ ഡോക്ടറേയുമാണ് വൈദ്യുതി വകുപ്പിലെ ജീവനക്കാർ പരസ്യമായി അസഭ്യം പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.