എ‍‍െൻറ എഴുത്തുപെട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു

എ‍‍ൻെറ എഴുത്തുപെട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു പന്തളം: സംസ്ഥാന ലൈബ്രറി കൗൺസിൽ കുട്ടികളുടെ വായനശീലം പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ 'എ‍‍ൻെറ പുസ്തകം, എ‍‍ൻെറ കുറിപ്പ്, എ‍‍ൻെറ എഴുത്തുപെട്ടി' പദ്ധതിയുടെ ഈ അധ്യയനവർഷത്തെ ഉദ്ഘാടനം മങ്ങാരം ഗവ. യു.പി സ്കൂളിൽ നടന്നു. മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്. എല്ലാ മാസവും പുസ്തകങ്ങൾ വായിച്ച് മികച്ച അസ്വാദനക്കുറിപ്പ് തയാറാക്കി എഴുത്തുപെട്ടിയിൽ നിക്ഷേപിക്കുന്ന വിദ്യാർഥിക്ക് കാഷ് അവാർഡ് നൽകും. മേഖല നേതൃസമിതി കൺവീനർ കെ.ഡി. ശശീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ ബി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ്​ പ്രസിഡന്‍റ്​ കെ.എച്ച്. ഷിജു, എസ്.എം.സി ചെയർമാൻ എം.ബി. ബിനുകുമാർ, വായനശാല പ്രസിഡന്‍റ്​ ഡോ. ടി.വി. മുരളീധരൻ പിള്ള, അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.എൻ. കൃഷ്ണപിള്ള, സ്കൂൾ പ്രഥമാധ്യാപിക ജിജി റാണി എന്നിവർ സംസാരിച്ചു. ഫോട്ടോ: മങ്ങാരം ഗവ. യു.പി സ്കൂളില്‍ 'എ‍‍ൻെറ പുസ്തകം, എ‍‍ൻെറ കുറിപ്പ്, എ‍‍ൻെറ എഴുത്തുപെട്ടി' പദ്ധതി ലൈബ്രറി കൗൺസിൽ പന്തളം മേഖല നേതൃസമിതി കൺവീനർ കെ.ഡി. ശശീധരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.