കൊന്നമൂട്-തോന്ന്യാമല റോഡിൽ വിള്ളൽ

പത്തനംതിട്ട: നഗരസഭയെയും-നാരങ്ങാനം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കൊന്നമൂട്-തോന്ന്യാമല റോഡിൽ കൊന്നമൂട് ജങ്​ഷനിൽ ട്രാൻസ്ഫോർമറിന് സമീപം റോഡിൽ വിള്ളൽ. കഴിഞ്ഞ ദിവസം മുതലാണ് വിള്ളൽ കാണപ്പെട്ടത്. ഒരുഭാഗം താഴ്ന്ന നിലയിലാണ്. സ്കൂൾ വാഹനങ്ങളടക്കം കടന്നുപോകുന്ന റോഡാണിത്. റോഡ് പുനരുദ്ധരാണ ചുമതല കെ.എസ്.ടി.പിക്കാണ്. പിളർപ്പുണ്ടായ ഭാഗം അടിയന്തരമായി സംരക്ഷിക്കണമെന്നും ഇവിടെ അപകട സൂചന ബോർഡ് സ്ഥാപിക്കണമെന്നും നഗരസഭ യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ. ജാസിം കുട്ടി ആവശ്യപ്പെട്ടു. Photo .. കൊന്നമൂട്-തോന്ന്യാമല റോഡിലെ വിള്ളൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.