അടൂരിലെ വെള്ളക്കെട്ട്​;​ നിർദേശവുമായി കോൺഗ്രസ്

അടൂർ: അടൂർ സെൻട്രൽ ജങ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ വിദഗ്ധരുടെ സഹായത്താൽ കോൺഗ്രസ്‌ അടൂർ മണ്ഡലം കമ്മിറ്റി പദ്ധതി തയാറാക്കി കലക്ടർക്ക് നൽകി. വെള്ളക്കെട്ടുകൾ കാരണം വർഷങ്ങളായി വ്യാപാരികളും യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. അശാസ്ത്രീയമാണ്​ ഓട നിർമാണം. കലക്ടറുടെ നിർദേശപ്രകാരം പ്രശ്ന പരിഹാരത്തിനായി വിളിച്ചു കൂട്ടിയ യോഗ തീരുമാന പ്രകാരം കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥരുടെ പുതിയ പരിഹാരമാർഗ നിർദേശം വിചിത്രമാണെന്ന്​ കോൺഗ്രസ് ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.