മേല്‍മൂടി ഇല്ലാത്ത ഓട അപകടഭീഷണിയാകുന്നു

റാന്നി: വൈക്കം ഗവ. എല്‍.പി സ്കൂളിന് മുന്നിൽ ഓടയുടെ മുകളില്‍ മേല്‍മൂടി ഇല്ലാത്തത് അപകട ഭീക്ഷണി ഉയര്‍ത്തുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത നിര്‍മാണ ഭാഗമായി സ്കൂള്‍ വളപ്പിനോടുചേര്‍ന്നാണ് ഓട നിര്‍മിച്ചത്. സ്കൂളിലേക്ക് ഇറങ്ങുന്നതിന് സമീപം മേല്‍മൂടി ഓടക്ക്​ സ്ഥാപിച്ചിരുന്നെങ്കിലും ഇത് തകര്‍ന്നു. ഇവിടെ വരെ ഓടക്ക്​ മുകളില്‍ മേല്‍മൂടി സ്ഥാപിച്ച് നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. സ്കൂളിലേക്ക് ഇറങ്ങുന്നിടത്ത് ഓടയിലെ സ്ലാബിനു മുകളില്‍ പാറക്കല്ലിട്ട്​ വഴി അടച്ചിരിക്കുകയാണ്. അടിയന്തരമായി ഓടക്ക് മേല്‍മൂടി സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ----- Ptl rni_2 oda ഫോട്ടോ: റാന്നി വൈക്കം ഗവ. യു.പി സ്കൂളിന്‍റെ മുൻവശത്ത്​ മൂടിയില്ലാത്ത ഓട

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.