മല്ലപ്പള്ളി: ജനഹിതമല്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് ജനം നൽകിയ താക്കീതാണ് തൃക്കാക്കരയിലെ യു.ഡി.എഫിന്‍റെ ചരിത്ര വിജയമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ. തൃക്കാക്കരയിൽ വിജയിച്ച ഉമ തോമസിന് അഭിവാദ്യമർപ്പിച്ച് യു.ഡി.എഫിന്‍റെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളിയിൽ നടന്ന ആഹ്ലാദപ്രകടനവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് തിരുവല്ല നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ് അധ്യക്ഷതവഹിച്ചു. പ്രവർത്തകർ ടൗണിൽ ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഹ്ലാദം പങ്കുവെച്ചു. ------- PTL 10 UMA LDF ഉമ തോമസിന് അഭിവാദ്യമർപ്പിച്ച് യു.ഡി.എഫ് ആഭിമുഖ്യത്തിൽ മല്ലപ്പള്ളിയിൽ നടന്ന ആഹ്ലാദപ്രകടനം ------ ഫോട്ടോ PTL 12 CHINCHU ക്ഷീരശ്രീ സംയുക്ത ബാധ്യത ഗ്രൂപ്പിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കുന്നു --------- ബാസ്റ്റോ റോഡ് ഗതാഗതയോഗ്യമാക്കണം എഴുമറ്റൂർ: എഴുമറ്റൂർ പടുതോട് ബാസ്റ്റോ റോഡ് ഉന്നത നിലവാരത്തിൽ പണിയണമെന്ന് മുസ്ലിംലീഗ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. തകർന്ന റോഡിൽ കാൽനടപോലും ബുദ്ധിമുട്ടിലാണ്. ദിവസവും 200ൽപരം ടിപ്പറുകൾ ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്. റോഡിന്‍റെ ശോച്യാവസ്ഥയെ തുടർന്ന് സ്വകാര്യ ബസുകൾ സർവിസ് നിർത്തിയതോടെ സ്കൂൾ, കോളജ് വിദ്യാർഥികൾ വലയുകയാണ്. സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചു. മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് യോഗം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് വിജയൻ വെള്ളയിൽ അധ്യക്ഷതവഹിച്ചു. സി.ഡി. ഷാജഹാൻ, അസീസ് ചുങ്കപ്പാറ, കെ.കെ. കൊച്ചുരാമൻ, നാസർ, സിറാഫത്ത് എന്നിവർ സംസാരിച്ചു. ------- നിർദിഷ്ട കെ-റെയിൽ പാതകളിൽ വൃക്ഷത്തൈ നട്ട് പ്രതിഷേധം പത്തനംതിട്ട: കെ-റെയിൽ കടന്നുപോകുന്ന ജില്ലയിലെ കുന്നന്താനം നടയ്ക്കൽ, ആറന്മുളയിലെ നീർവിളാകം, അടൂർ കടമ്പനാട്, പള്ളിക്കൽ പ്രദേശങ്ങളിൽ പരിസ്ഥിതി ദിനമായ അഞ്ചാംതീയതി വൃക്ഷത്തൈകൾ നട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജില്ല പ്രസിഡന്‍റ് എം.ജി. കണ്ണൻ അറിയിച്ചു. ജില്ലതല ഉദ്ഘാടനം കുന്നന്താനം നടയ്ക്കലിൽ കെ-റെയിൽ സമരത്തിൽ ജയിൽവാസം അനുഭവിച്ച സിന്ധു ജയിംസ് നിർവഹിക്കും. ---------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.