കോന്നി: പ്രവേശനോത്സവ ദിനത്തിൽ തേക്കുതോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഗ്രൗണ്ട് നവീകരണത്തിന് തുടക്കമായി. ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി ഫണ്ടിൽനിന്ന് വകയിരുത്തിയ 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ഗ്രൗണ്ട് ആധുനിക രീതിയിൽ നവീകരിക്കുന്നത്. സംരക്ഷണഭിത്തി തകർന്നതിനെത്തുടർന്ന് ഗ്രൗണ്ട് ഏറെക്കാലമായി ഉപയോഗശൂന്യമായിരുന്നു. സ്കൂളിൻെറ പ്രവേശന കവാടത്തോട് ചേർന്നുള്ള ഗ്രൗണ്ടിൻെറ സംരക്ഷണഭിത്തി തകർന്നതിനാൽ സ്കൂളിലേക്കുള്ള സഞ്ചാരത്തെയും ഇത് ബാധിച്ചിരുന്നു. പ്രദേശത്തെ യുവജനങ്ങൾ അടക്കം ആശ്രയിച്ചിരുന്ന ഗ്രൗണ്ട് നവീകരിക്കണമെന്നത് ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. ഗ്രൗണ്ട് ലെവൽ ചെയ്തശേഷം വശങ്ങളിൽ പ്ലേ ഗ്രൗണ്ട് ചെയിൻ ഫെൻസിങ് സ്ഥാപിച്ച് സംരക്ഷിക്കാനാണ് പദ്ധതി. ബാഡ്മിന്‍റൺ, വോളിബാൾ എന്നിവക്ക് ഉതകുന്ന നിലയിലാണ് നിർമിക്കുന്നത്. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രവേശനോത്സവത്തിൻെറയും ഗ്രൗണ്ട് നവീകരണത്തിൻെറയും ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ടി.പി. സുഭാഷ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.എ. കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.