തൈക്കാവ് സ്കൂളിൽ അഞ്ച് തമിഴ് മക്കൾ

പത്തനംതിട്ട: തൈക്കാവ് സ്കൂളിലെ മലയാളം മീഡിയം ക്ലാസിൽ പഠിക്കാനെത്തിയത്​ അഞ്ച് തമിഴ് മക്കൾ. വീട്ടിൽ തമിഴാണ് സംസാരമെങ്കിലും സ്കൂളിൽ മലയാളവും ഇംഗ്ലീഷുമാണ് ഇവർ സംസാരിക്കുക. ഫാരിസ്, ഹാഷിക്, ഹെയ്റുന്നീസ, സമീറ, സഹീറ എന്നിവരാണ് മലയാളത്തി‍ൻെറ അതിഥികൾ. ഇതിൽ പ്രീപ്രൈമറിക്കാരൻ ഫാരീസും രണ്ടാം ക്ലാസുകാരി ഹെയ്​റുന്നിസയും നൂർ മുഹമ്മദ്, മാതാർ ബീവി എന്നിവരുടെ മക്കളാണ്. ഒന്നാം ക്ലാസുകാരി സമീറയും പ്രീപ്രൈമറിക്കാരി സഹീറയും ഭീമയുടെയും ഷേക്ക് അബ്ദുല്ലയുടെയും മക്കളാണ്. ഒന്നാംക്ലാസുകാരനായ ഹാഷിക് പ്രഭുദേവ -കൗസല്യ ദമ്പതികളുടെ മകനാണ്. തമിഴ്നാട് സ്വദേശികളായ കുടുംബങ്ങൾ 10 വർഷമായി പത്തനംതിട്ടയിലെത്തിയിട്ട്. മാതാപിതാക്കൾക്ക് മലയാളം അറിയില്ലെങ്കിലും കുട്ടികൾ എല്ലാവർക്കും മലയാളവും തമിഴും അറിയാം എന്നതാണ് കൗതുകം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.