ആനക്കൂട് റോഡിൽ വെള്ളം കെട്ടിക്കിടന്ന് ദുർഗന്ധം

കോന്നി: കോന്നി പഞ്ചായത്ത് ഷോപ്പിങ്​ കോംപ്ലക്സിന് പിന്നിൽ ആനക്കൂട് റോഡിൽ മലിനജലം ദുർഗന്ധം പരത്തുന്നു. ഇവിടെ ഓട നിർമിക്കാത്തതിനാൽ വെള്ളം ഒഴുകാൻ സൗകര്യമില്ല. കോന്നി-പൂങ്കാവ് റോഡ് നിർമാണവുമായി ബന്ധപ്പെട്ട്​ മറ്റ്​ ഭാഗങ്ങളിൽ ഓട നിർമിച്ചിട്ടുണ്ട്​. ആധാരം എഴുത്ത് ഓഫിസുകൾ അടക്കം നിരവധി ഓഫിസുകളും ഭക്ഷണശാലകളും പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ വ്യാപാരികൾ തന്നെ ബ്ലീച്ചിങ് പൗഡർ വിതറുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.