തിരുവല്ല: നെല്ലിന്റെ ഉണക്ക് കുറഞ്ഞെന്ന് പറഞ്ഞ് മില്ലുടമകൾ കർഷകരെ കബളിപ്പിക്കുന്നതായി പരാതി ഉയരുന്നു. പെരിങ്ങര പഞ്ചായത്തിലെ ചാത്തങ്കരി പാടത്തെ കർഷകരെയാണ് സപ്ലൈകോക്കുവേണ്ടി നെല്ല് സംഭരിക്കുന്ന മില്ലുകാർ കബളിപ്പിക്കുന്നത്. വേനൽമഴയെ തുടർന്ന് ഇവിടത്തെ കർഷകർക്ക് കുറെ നെല്ല് നശിച്ചിരുന്നു. ബാക്കി നെല്ല് മെഷീന്റെ സഹായത്തോടെ കർഷകർ കൊയ്തെടുത്തു. ഈ നെല്ല് കർഷകർ ഉണക്കി സൂക്ഷിച്ചിരുന്നു. നെല്ല് സംഭരിക്കാനെത്തിയ മില്ലുകാർ മെഷീൻ വെച്ച് നെല്ലിന്റെ ഉണക്ക് ഉൾപ്പെടെ പരിശോധിച്ച് ഉറപ്പാക്കിയാണ് കർഷകരുമായി ധാരണയായത്. എന്നാൽ, നെല്ലിൽ പതിരുണ്ടെന്ന് പറഞ്ഞു ക്വിന്റലിന് രണ്ടുകിലോ വീതം മില്ലുകാർ കുറച്ചു. പിന്നീട് നെല്ല് സംഭരിച്ചതിന്റെ രസീത് നൽകാൻ എത്തിയപ്പോൾ ഉണങ്ങിയ നെല്ലിൽ ഈർപ്പം ഉണ്ടെന്ന് പറഞ്ഞും ഒരുകിലോ കൂടി കുറവുവരുത്തി. ഇതോടെ മൂന്ന് കിലോയുടെ നഷ്ടം കർഷകർക്ക് ഉണ്ടായി. ഇത്തവണ ഹെക്ടറിൽ 12 ക്വിന്റലിൽ താഴെ മാത്രമാണ് വിളവ് ലഭിച്ചത്. വിളവ് കുറഞ്ഞതിനൊപ്പം ഭാരിച്ച മെഷീൻ കൂലിയും പാട്ടക്കൂലിയും മറ്റും നൽകി കൃഷി ചെയ്യുന്ന കർഷകന് വൻനഷ്ടമാണ്. ഇതുകാരണം പരമ്പരാഗതമായി കൃഷി ചെയ്യുന്ന ഭൂരിഭാഗം കർഷകരും കടക്കെണിയിലാണ്. നെല്ല് കൊയ്തെടുത്ത സാഹചര്യത്തിൽ ഇൻഷുറൻസ് തുകയും കിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.