മല്ലപ്പള്ളി: ചെങ്ങരൂർ സർവിസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ നിക്ഷേപത്തുക തിരികെ ലഭിക്കത്തക്ക വിധം സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കല്ലൂപ്പാറ മണ്ഡലം കമ്മിറ്റി ചെങ്ങരൂരിലെ ബാങ്ക് ഹെഡ് ഓഫിസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചെറിയാൻ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ജയവർമ, അഡ്വ. റെജി തോമസ്, കുഞ്ഞ് കോശി പോൾ, മാത്യു ചാമത്തിൽ, ലാലു തോമസ്, എബി മേക്കരിങ്ങാട്ട്, ഇ.കെ. സോമൻ, ജയിംസ് കാക്കനാട്ടിൽ, രാജൻ വരിക്കപ്ലാമൂട്ടിൽ, വർഗീസ്കുട്ടി വട്ടശ്ശേരിൽ, വി.എ. ചെറിയാൻ, കെ.ജി. സാബു, ബാബു കുറുമ്പശ്വരം വർഗീസ് മാമൂട്ടിൽ, സൂസൻ തോംസൺ, ജ്ഞാനമണി മോഹനൻ, അമ്പിളി പ്രസാദ്, ബെൻസി അലക്സ്, പി. ജ്യോതി, ഗീത ശ്രീകുമാർ, സൂസൻ തോമസ്, അജിത വിൽക്കി, അന്നമ്മ ഐസക്, ജിം ഇല്ലത്ത്, ബൈജി ചെള്ളേട്ട്, ശ്രീജിത്ത് പഴൂർ, മത്തായി വർഗീസ്, ബേബി നടുവിലേമുറിയിൽ, കെ.കെ. ശശി, സനീഷ് അടവിക്കൽ, സി.ജെ. കുര്യൻ, ഐപ്പ് പുലിപ്ര, വിഷ്ണു പുതുശ്ശേരി എന്നിവർ സംസാരിച്ചു. PTL 13 PUTHUSSERY ചെങ്ങരൂർ സർവിസ് സഹകരണ ബാങ്കിന് മുന്നിൽ യു.ഡി.എഫ് കല്ലൂപ്പാറ മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു ക്ഷേമനിധി ഓഫിസിലേക്ക് മാർച്ച് പത്തനംതിട്ട: ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂനിയൻ വെള്ളിയാഴ്ച പത്തനംതിട്ടയിലെ ക്ഷേമനിധി ഓഫിസിലേക്ക് മാർച്ച് നടത്തും. ക്ഷേമനിധിയിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്. സെന്റ് പീറ്റേഴ്സ് ജങ്ഷനിലെ ഓഫിസിന് മുന്നിൽ രാവിലെ 10ന് നടക്കുന്ന ധർണ സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.