കാളത്തോട്ടത്തെ കനാൽ പാലത്തിന്റെ ഭിത്തി
തകർന്ന നിലയിൽ
Posted On
date_range Updated On
date_range കനാൽ പാലത്തിന്റെ ഭിത്തി തകർന്നു
വടക്കഞ്ചേരി: കനത്ത മഴയിൽ കനാൽ പാലത്തിന്റെ ഭിത്തി തകർന്നു. മൂലങ്കോട്-കുന്നങ്കാട് റോഡിൽ കാളത്തോട്ടത്തെ പ്രധാന റോഡിലെ പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. ചൊവ്വാഴ്ച വൈകുന്നേരം പെയ്ത മഴയിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. റൂട്ട് ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. ഒരു ഭാഗം തകർന്നതോടെ പാലം അപകട ഭീഷണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.