ഷാമിൽ
Posted On
date_range Updated On
date_range കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ ബാഗ് തിരിച്ചുനൽകി
വടക്കാഞ്ചേരി: പാതയോരത്തുനിന്ന് സ്വർണാഭരണങ്ങളുള്ള ബാഗ് കളഞ്ഞുകിട്ടിയപ്പോൾ യുവാവിെൻറ കണ്ണ് മഞ്ഞളിച്ചില്ല.സെപ്റ്റംബർ രണ്ടിന് രാവിലെ 11ഓടെ ചെറുതുരുത്തിയിൽനിന്ന് മിണാലൂരിലേക്ക് കാറിൽ വരുമ്പോൾ വടക്കാഞ്ചേരി ബ്ലോക്ക് ഓഫിസിന് സമീപത്തുനിന്ന് കള്ളിവളപ്പിൽ ഷാമിലിനാണ് (30) ബാഗ് ലഭിച്ചത്. തുറന്നുനോക്കിയപ്പോൾ 10 പവനോളം സ്വർണാഭരണങ്ങൾ. ഉടൻ ഷാമിൽ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി ബാഗ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. മാധവൻകുട്ടിയെ ഏൽപിച്ചു.
ബാഗിലെ കുറിപ്പുകളും ബില്ലുകളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ കിള്ളിമംഗലം തെക്കുമുറി വിജയകുമാറിെൻറ ഭാര്യ അനുവിേൻറതാണ് സ്വർണാഭരണങ്ങളെന്ന് പൊലീസ് മനസ്സിലാക്കി. ഓട്ടോയിൽ യാത്രചെയ്യവേ അവരിൽനിന്ന് തെറിച്ചുപോയതായിരുന്നു ബാഗ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.