കുതിരാനിൽ അപകടത്തിൽ തകർന്ന വാഹനങ്ങളുംം അപകടമുണ്ടാക്കിയ ലോറിയും . അപകടത്തിൽ രണ്ട് പാലക്കാട് സ്വദേശികളുൾപ്പെടെ മൂന്നുപേർ മരിച്ചു
കുതിരാൻ അപകടം: ഉറ്റസുഹൃത്തുക്കള്‍ മരണത്തിലും ഒരുമിച്ചു
വടക്കഞ്ചേരി: ഉറ്റസുഹൃത്തുക്കളായിരുന്ന വിജേഷ് വര്‍മയുടെയും നിഖിലിെൻറയും മരണത്തിൽ തേങ്ങുകയാണ് നാട്. തൃശൂര്‍ കുട്ടനെല്ലൂരിലെ പെയിൻറിങ് കമ്പനിയിലേക്ക് ജോലിക്ക് പോകവേയാണ് വ്യാഴാഴ്ച വിജേഷ് വര്‍മയും നിഖിലും അപകടത്തിൽപെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തല്‍ക്ഷണം മരിച്ചു.
ഇരുവരും ഒരേ പെയിൻറ് കമ്പനിയിലെ ജോലിക്കാരാണ്. മാറിമാറി ബൈക്കുകള്‍ എടുത്താണ് ഓരോദിവസവും യാത്രചെയ്തിരുന്നത്. വിജീഷിെൻറ ബൈക്കിലാണ് വ്യാഴാഴ്ച ജോലിക്ക് പോയത്. ഗള്‍ഫില്‍നിന്ന് തിരിച്ചെത്തിയ വിജീഷ് ഏതാനും മാസം മുമ്പാണ് തൃശൂരിലെ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത്. തിരിച്ച് ഗള്‍ഫിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.