പാലക്കാട്: നിർമാണ മേഖലയിൽ ഉപയോഗിക്കുന്ന എസ്കവേറ്റർ, ബാക്ഹോ (ജെ.സി.ബി ഉൾപ്പെടെയുള്ളവ), ക്രെയിൻ, ടിപ്പർ തുടങ്ങിയവയുടെ വാടക നിരക്കിൽ 10 ശതമാനം മുതൽ 20 ശതമാനം വരെ ഒക്ടോബർ ഒന്ന് മുതൽ വർധന വരുത്തുമെന്ന് കൺസ്ട്രക്ഷൻ എക്വിപ്മെന്റ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ബാക്ഹോ ലോഡറുകൾക്ക് 1400 രൂപയിൽ നിന്ന് 1600 രൂപയായും മിനി എസ്കവേറ്റുകൾക്ക് 1200 രൂപയിൽ നിന്ന് 1400 രൂപയായും വർധിക്കും. മറ്റെല്ലാ മെഷിനറികൾക്കും 10 മുതൽ 20 ശതമാനം വരെ വർധനവുണ്ടാകും.
വാഹനങ്ങൾ, യന്ത്രഭാഗങ്ങൾ, അനുബന്ധ സാമഗ്രികൾ, സ്പെയർ പാർട്സ്, ടയർ, ഇന്ധനവില തുടങ്ങിയവയിലുണ്ടായ വൻ വർധന കാരണമാണിതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. സമീർബാബു, ജില്ല പ്രസിഡന്റ് എസ്. വിജയകുമാർ, സെക്രട്ടറി എം. റഷീദ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.