ചി​റ്റ​പു​റ​ത്ത് ഗ്യാ​സ് സി​ല​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച വീ​ടി​ന്‍റെ ഉ​ള്‍വ​ശം 

വീ​ട്ടി​ല്‍ പാ​ച​കം ചെ​യ്തു​കൊ​ണ്ടി​രി​ക്കെ ഗ്യാ​സ് സി​ലി​ണ്ട​ർ പൊട്ടിത്തെറിച്ചു; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

തൃ​ത്താ​ല: വീ​ട്ടി​ല്‍ പാ​ച​കം ചെ​യ്തു​കൊ​ണ്ടി​രി​ക്കെ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഗൃ​ഹ​നാ​ഥ​ൻ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ര്‍ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഇ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 60 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ഇ​വ​ര്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

തൃ​ത്താ​ല ചി​റ്റ​പ്പു​റ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന മ​ല​പ്പു​റം ആ​ല​ങ്കോ​ട് സ്വ​ദേ​ശി അ​മ​യി​ൽ വീ​ട്ടി​ൽ അ​ബ്ദു​റ​സാ​ഖ്, ഭാ​ര്യ സെ​റീ​ന, മ​ക​ൻ സെ​ബി​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ സ​മ​യ​ത്ത് റ​സാ​ഖി​ന്റെ ഉ​മ്മ​യും മ​ക​ൾ ജി​ൻ​ഷീ​ന​യും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ങ്കി​ലും ഇ​രു​വ​രും പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ല്‍ ര​ക്ഷ​പ്പെ​ട്ടു. വീ​ടി​ന​ക​ത്തും മ​റ്റും തീ​പ​ട​ര്‍ന്നു. പ​ട്ടാ​മ്പി ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ഗ്യാ​സ് സി​ലി​ണ്ട​റി​ൽ നി​ന്നു​ള്ള ചോ​ര്‍ച്ച ത​ട​യാ​ന്‍ ഫ​യ​ർ​ഫോ​ഴ്‌​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. തൃ​ത്താ​ല പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ല്ല.

Tags:    
News Summary - Gas cylinder exploded at home Three people serious injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.