തൃത്താലയില്‍ നടുറോഡില്‍ ഇടഞ്ഞ ആന
Posted On
date_range Updated On
date_range ആനയിടഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു
തൃത്താല: കൂറ്റനാട് ഫെസ്റ്റ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന അനുസരണക്കേട് കാട്ടിയത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച ഉച്ചയോടെ തൃത്താല ബിവറേജസ് കോര്പറേഷന് സ്ഥാപനത്തിന് മുന്നിലാണ് സംഭവം. കൊല്ലം ഇച്ചിയില് ശിവന് എന്ന ആനയാണ് ഇടഞ്ഞത്. നടത്തികൊണ്ടുപോകവെയാണ് തിരിഞ്ഞും മറിഞ്ഞും പാപ്പാന്മാരെ അനുസരിക്കാതെ വിറളിപിടിച്ചത്. പണിമുടക്കുമൂലം ആളും കടകളും വാഹനങ്ങളും കുറവായതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.