Posted On
date_range Updated On
date_range ആനുകൂല്യങ്ങള്‍ക്ക് അപേക്ഷയോടൊപ്പം വെച്ചത് വ്യാജരേഖ; പഞ്ചായത്ത് പൊലീസില്‍ പരാതി നല്കി
തൃത്താല (പാലക്കാട്): പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് അപേക്ഷയോടൊപ്പം ചിലർ വ്യാജരേഖ സമർപ്പിച്ചതായി പരാതി. വിധവ, വാര്‍ധക്യം തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ക്കൊപ്പം സമര്‍പ്പിച്ച രേഖകളിലാണ് വ്യാജന്മാരുടെ കടന്നുകയറ്റം.
വിവാഹിതർ അല്ലെന്നതിനും പെന്‍ഷന്‍പ്രായം കൂട്ടിയും ഒക്കെയാണ് ഇത്തരത്തില്‍ രേഖകള്‍ കൈവശപ്പെടുത്തിയത്. എന്നാല്‍, പ്രാഥമിക പരിശോധനയില്‍ ലഭിച്ചവ യഥാർഥമെല്ലന്നത് ബോധ്യപ്പെട്ടതോടെ അന്വേഷണം നടത്താനായി പഞ്ചായത്ത് സെക്രട്ടറി തൃത്താല പൊലീസില്‍ പരാതി നല്‍കിയതായി പ്രസിഡൻറ് പി. ബാലന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.