ആലത്തൂർ: എരിമയൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം. പണം ഉൾപ്പെടെ പല സാധനങ്ങളും നഷ്ടപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് സംഭവം.
എരിമയൂർ പഴയ റോഡിലെ ഹാർഡ്വെയർ സ്റ്റോർ, മൊബൈൽ സ്റ്റോർ, മലഞ്ചരക്ക് കട, സ്റ്റുഡിയോ, മെഡിക്കൽസ്, ബേക്കറി, ദേശീയപാത സർവിസ് റോഡിലെ സാനിറ്ററിസ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം.
പൊലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരെത്തി തെളിവുകൾ ശേഖരിച്ചു.
മെഡിക്കൽ സ്റ്റോറിൽ നിന്ന് 4000, മലഞ്ചരക്ക് സ്ഥാപനത്തിൽ നിന്ന് 14000 രൂപ എന്നിങ്ങനെ നഷ്ടപ്പെട്ടതായാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.