മാത്തൂരിലും കോട്ടായിയിലും നാടോടി മോഷണസംഘങ്ങളുടെ വിളയാട്ടം

മാത്തൂർ: മാത്തൂർ, കോട്ടായി മേഖലകളിൽ നാടോടി സ്ത്രീകൾ സംഘങ്ങളായെത്തി മോഷണം നടത്തുന്നതായി പരാതി. പകൽ അടഞ്ഞുകിടക്കുന്ന വീടുകളിൽ കയറി കൈയിൽ കിട്ടിയതെല്ലാം സഞ്ചിയിലാക്കി കടന്നുകളയുന്ന സംഘങ്ങൾ സജീവമായതോടെ നാട്ടുകാർ ജാഗ്രതയിലാണ്. നാലും അഞ്ചും സ്ത്രീകളുടെ സംഘമായി എത്തുന്ന ഇവരെ എതിർത്താൽ ആക്രമിക്കാൻ ശ്രമിക്കുന്നതായും വീട്ടമ്മമാർ പറയുന്നു.

കഴിഞ്ഞ ദിവസം മാത്തൂർ പഞ്ചായത്തിലെ ആനിക്കോടും മന്ദംപുള്ളിയിലും നാടോടി സ്ത്രീ സംഘത്തെ നാട്ടുകാർ തടഞ്ഞ് പൊലീസിനെ വിവരം അറിയിച്ചതോടെ ഇവർ ഓടി രക്ഷപ്പെട്ടു. വീടുകളിൽ കയറി ബക്കറ്റ്, വസ്ത്രങ്ങൾ, ചെരിപ്പ്, മറ്റു ഉപകരണങ്ങൾ തുടങ്ങി എന്തുകണ്ടാലും കൈക്കലാക്കുന്നതാണ് ഇവരുടെ രീതി. കോട്ടായി മേഖലയിൽ കണ്ണച്ചിപ്പറമ്പ്, ശാസ്താപുരം, കരിയംകോട് തുടങ്ങിയ പ്രദേശങ്ങളിൽ വീടുകൾക്ക് മുന്നിൽ സൂക്ഷിച്ചിരുന്ന കാർഷികോപകരണങ്ങളടക്കം നഷ്ടപ്പെട്ടതായി പരാതി ഉണ്ട്.

Tags:    
News Summary - Theft gangs are disturbing the sleep of the locals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.