വെൽഫെയർ പാർട്ടി അമ്പലപ്പാറയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ദേശീയ ഉപാധ്യക്ഷൻ ഹമീദ് വാണിയമ്പലം
ഉദ്‌ഘാടനം ചെയ്യുന്നു
ഒറ്റപ്പാലം: കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടും സി.പി.എമ്മിന്റെ സവർണ സംസ്കാരത്തെ താലോലിക്കുന്ന നിലപാടും കൈവിടാത്ത കാലത്തോളം ഫാഷിസത്തെ നേരിടാനാകില്ലെന്ന് വെൽഫെയർ പാർട്ടി ദേശീയ ഉപാധ്യക്ഷൻ ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി അമ്പലപ്പാറ പഞ്ചായത്ത് കമ്മിറ്റി ‘സാമൂഹ്യ നീതിയുടെ കാവലാളാവുക’ തലക്കെട്ടിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ രക്ഷിക്കാൻ മതേതര പാർട്ടികൾ തെരഞ്ഞെടുപ്പിന്ന് മുമ്പ് തന്നെ സഖ്യമുണ്ടാക്കണം. വിജയാനന്തരം സഖ്യമുണ്ടാക്കാമെന്ന ധാരണ പ്രതികൂലാവസ്ഥ സൃഷ്‌ടിക്കുന്നതോടൊപ്പം രാജ്യം ഫാഷിസത്തിന് തീറെഴുതി കൊടുക്കാനാണ് സഹായിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പി. ഫൈസൽ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് അബുഫൈസൽ, ജില്ല ജനറൽ സെക്രട്ടറി മോഹൻദാസ് പറളി, റുക്‌സാന സൈതലവി എന്നിവർ സംസാരിച്ചു. പാർട്ടിയുടെ ഓഫിസ് ഉദ്‌ഘാടനവും അംഗത്വ വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.