സംസ്ഥാന ബജറ്റ്: സ​മ്മി​ശ്രം, കൃ​ഷി​ക്ക് നി​രാ​ശ

വിനോദ സഞ്ചാരത്തിന്‍റെ പ്രതീക്ഷകൾ

പാലക്കാടിന്‍റെ വിനോദസഞ്ചാരമേഖലയുടെ ആധുനികവത്കരണവും ഉത്തരവാദിത്വ ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തി ആഗോളതലത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടിയും ഇത്തവണയും പ്രതീക്ഷയായിരുന്നു. വെള്ളിനേഴിയിൽ വിനോദസഞ്ചാര വികസനവും പട്ടാമ്പിയും മലമ്പുഴയുമടക്കം പ്രധാനകേന്ദ്രങ്ങളിലെ റോഡുകളുടെ നവീകരണവും പദ്ധതികൾ മുന്നോട്ടുവെക്കപ്പെട്ടെങ്കിലും കാര്യമായ ഇടപെടലുണ്ടായില്ല. 

ക​ഞ്ചി​ക്കോ​ടി​ന്‍റെ കൈ ​പി​ടി​ച്ചി​ല്ല

പ്ര​ത്യേ​ക പ​രി​ഗ​ണ​ന കാ​ത്തി​രു​ന്ന ക​ഞ്ചി​ക്കോ​ട്​ വ്യ​വ​സാ​യ മേ​ഖ​ല​ക്കും ബ​ജ​റ്റ് നി​രാ​ശ​യു​ടേ​താ​യി​രു​ന്നു. വൈ​ദ്യു​തി നി​ര​ക്കി​ലെ ഇ​ള​വു​ക​ൾ, ​പ്ര​സ​ര​ണ​ത്തി​ലെ ആ​ധു​നി​ക​വ​ത്ക​ര​ണം, റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ലോ​ജി​സ്റ്റി​ക് പാ​ർ​ക്ക് എ​ന്നി​ങ്ങ​നെ ആ​വ​ശ്യ​ങ്ങ​ളു​മാ​യി ബ​ജ​റ്റ് കാ​ത്തി​രു​ന്ന മേ​ഖ​ല​യു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ ഒ​ന്നും ത​ന്നെ പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല വൈ​ദ്യു​തി ചാ​ർ​ജ്ജ് വ​ർ​ധ​ന​വ​ട​ക്കം പ്ര​തി​സ​ന്ധി​ക​ൾ അ​ധി​ക​രി​ച്ചേ​ക്കു​മെ​ന്നും സം​രം​ഭ​ക​ർ പ​റ​യു​ന്നു.

പ​രി​ഗ​ണ​ന ലഭിക്കാതെ കാർഷിക മേഖല

കാ​ർ​ഷി​ക ജി​ല്ല​യാ​യ പാ​ല​ക്കാ​ടി​ന്‍റെ ഏ​റെ നാ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് നെ​ല്ല​ട​ക്കം കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ളു​ടെ ത​റ​വി​ല ഉ​യ​ർ​ത്ത​ണ​മെ​ന്ന​ത്. ഈ ​ബ​ജ​റ്റി​ൽ ആ​വ​ശ്യം പ​രി​ഗ​ണി​ക്ക​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ജി​ല്ല. തേ​ങ്ങ​യു​ടെ ത​റ​വി​ല 34 രൂ​പ​യാ​ക്കി എ​ന്ന​തൊ​ഴി​ച്ചാ​ൽ കാ​ര്യ​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഒ​ന്നു​മു​ണ്ടാ​യി​ല്ല. നെ​ൽ​കൃ​ഷി വി​ക​ന​ത്തി​ന് അ​നു​വ​ദി​ച്ച 91.05 കോ​ടി​യി​ൽ ജി​ല്ല​ക്ക് എ​ത്ര കി​ട്ടു​മെ​ന്ന് ക​ണ്ട​റി​യ​ണം.

നെ​ല്ലെ​ടു​പ്പ് സം​ബ​ന്ധി​ച്ച് പ​തി​റ്റാ​ണ്ടു​ക​ളാ​യി നി​ല​നി​ൽ​ക്കു​ന്ന പ​രാ​തി​ക​ൾ ഇ​നി​യും പ​രി​ഗ​ണി​ക്ക​പ്പെ​ടു​ക​യോ പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന പ​രാ​തി ക​ർ​ഷ​ക​ർ​ക്കു​ണ്ട്. നെ​ല്ല് സം​ഭ​രി​ച്ച വ​ക​യി​ൽ ജി​ല്ല​യി​ലെ 15,500 കൃ​ഷി​ക്കാ​ർ​ക്ക് സ​പ്ലൈ​കോ ന​ൽ​കാ​നു​ള്ള​തി​ൽ 92 കോ​ടി രൂ​പ കു​ടി​ശ്ശി​ക​യാ​ണ്. ന​വം​ബ​ർ 20നു ​നെ​ല്ല​ള​ന്ന കൃ​ഷി​ക്കാ​ർ​ക്കു പോ​ലും ഇ​തു​വ​രെ വി​ല കി​ട്ടി​യി​ട്ടി​ല്ല. കൂ​ടു​ത​ൽ തു​ക നീ​ക്കി​വെ​ക്കു​ന്ന​ത​ട​ക്കം ന​ട​പ​ടി​ക​ൾ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല.

ജി​ല്ല​യു​ടെ കാ​ർ​ഷി​ക​മേ​ഖ​ല​ക​ളി​ൽ പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ർ​ഷ​ക​ർ പ​ല​യി​ട​ത്തും പ്ര​തി​ഷേ​ധ​ത്തി​ലു​മാ​ണ്. പ​ല​യി​ട​ങ്ങ​ളി​ലും കൃ​ഷി​നാ​ശ​മു​ണ്ടാ​യ​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം വ​ർ​ഷ​മാ​യി​ട്ടും വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. ദ്രു​ത​ക​ർ​മ​സേ​ന യൂ​നി​റ്റു​ക​ൾ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത​ട​ക്കം ജി​ല്ല​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് നേ​രെ കൈ​മ​ല​ർ​ത്തു​ന്ന​താ​യി ബ​ജ​റ്റ്.

അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് ഊ​ന്ന​ൽ

ചെ​റു​തും വ​ലു​തു​മാ​യ റോ​ഡു​ക​ളു​ടെ വി​ക​സ​നം, ആ​ശു​പ​ത്രി​ക​ളു​ടെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ്, ജി​ല്ല ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വി​ഭാ​വ​നം ചെ​യ്ത സ​വി​ശേ​ഷ പ​ദ്ധ​തി​ക​ൾ എ​ന്നി​വ ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​വ​യാ​ണ്. മെ​ഡി​ക്ക​ൽ​ കോ​ള​ജി​ന്‍റെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​മ​ട​ക്കം ജി​ല്ല​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ ബ​ജ​റ്റി​ൽ അ​നു​ഭാ​വ​പൂ​ർ​ണം പ​രി​ഗ​ണ​ക്ക​പ്പെ​ട്ടു.

മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ

ഒറ്റപ്പാലം

ലക്കിടി, അമ്പലപ്പാറ, തച്ചനാട്ടുകര പഞ്ചായത്തുകളിൽ കളിസ്ഥലങ്ങൾ -മൂന്നുകോടി

കടമ്പഴിപ്പുറം-മണ്ണമ്പറ്റ റോഡ് നവീകരണം-രണ്ടുകോടി, ബാപ്പുജി പാർക്ക് നവീകരണം -ഒരുകോടി

പഴയ ലക്കിടി -അകലൂർ-പൂക്കാട്ടുക്കുന്ന്-പെരുമ്പറമ്പ് റോഡ് നവീകരണം ഒരുകോടി

എളമ്പുലാശേരി ഐ.ടി.ഐ നവീകരണം ഒരു കോടി

പാലപ്പുറം -കേന്ദ്രീയ വിദ്യാലയം റോഡ്‌ രണ്ടുകോടി

തരൂർ

മൊതയംകോട് കൊട്ടാരശേരി

തോട്ടുപാലം -ഒരു കോടി

വടക്കഞ്ചേരി ശിവരാമ പാർക്ക് നവീകരണം- ഒരുകോടി, മേരിഗിരി-രക്കാണ്ടി-പോത്തുചാടി റോഡ് -ഒരു കോടി

അത്തിപ്പൊറ്റ വാതക ശ്‌മശാനം -ഒരു കോടി

തോലനൂർ ജി.എച്ച്‌.എസ്‌.എസ്‌ മൈതാനം -രണ്ടു കോടി

കോട്ടായി പ്രാഥമികാരോഗ്യ കേന്ദ്രം -ഒരുകോടി

ചക്കമ്പുറം-മണിമല-അത്താണിമൊക്ക് റോഡ്- ഒരു കോടി

ചുണ്ടക്കാട് തടയണയും ആനമാറി റോഡും- രണ്ടുകോടി,

തൃത്താല

പട്ടോളി-ചാത്തന്നൂർ-കറുകപുത്തൂർ റോഡ്‌ ബി.എം ആൻഡ്‌ ബി.സി നിലവാരത്തിൽ നവീകരിക്കാൻ എട്ടുകോടി

മരുതൂർ പഞ്ചായത്തിലെ പൂവക്കുടി ലിഫ്‌റ്റ്‌ ഇറിഗേഷൻ പദ്ധതി ഒന്നാംഘട്ടത്തിന്‌ രണ്ടുകോടി

നാഗലശ്ശേരി പഞ്ചായത്തിലെ മാങ്ങാട്ടുകുളം നവീകരണം -ഒരുകോടി

തലക്കശേരി-തണ്ണീർക്കോട്‌ റോഡ്‌ റബറൈസിങ്‌ -2.5 കോടി

കൂറ്റനാട്‌-പെരിങ്ങോട്‌ റോഡ്‌ നവീകരണം രണ്ടാം ഘട്ടം -1.5 കോടി

കപ്പൂർ പഞ്ചായത്തിലെ ചിറക്കുളം നവീകരണം -84 ലക്ഷം

മലമ്പുഴ

അകത്തേത്തറ ആണ്ടിമഠം-കടുക്കാംകുന്നം റോഡ് -മൂന്നുകോടി

മുട്ടികുളങ്ങര-കമ്പ -കിണാവല്ലൂർ റോഡ് -നാലുകോടി

പുതുശ്ശേരി പഞ്ചായത്തിൽ ചന്ദ്രാപുരം-കോഴിപ്പാറ റോഡ് -മൂന്നുകോടി

ആലത്തൂർ

നെൽക്കൃഷിക്കാവശ്യമായ ജലസേചന കനാലുകളും കാഡാ ചാലുകളും നവീകരിക്കുന്നതിന് മലമ്പുഴ, ചേരാമംഗലം, മംഗലംഡാം പ്രോജക്ടുകളുടെ കീഴിലായി എട്ടു കോടി

ഗ്രാമീണ റോഡുകളുടെ നവീകരണം -ഏഴുകോടി

സ്വാതന്ത്ര്യസമര സേനാനി ആലത്തൂർ ആർ. കൃഷ്ണൻ സ്മാരക സാംസ്കാരിക സമുച്ചയം -മൂന്നുകോടി

നെന്മാറ

നെന്മാറ സി.എച്ച്.സി കെട്ടിടം -അഞ്ചുകോടി

പല്ലാവൂർ ജി.എൽ.പി സ്കൂൾ കെട്ടിടം -ഒരുകോടി

കൊടുവായൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം -രണ്ടുകോടി

മുതലമട ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം -രണ്ടുകോടി

ചിറ്റൂർ

മൂലത്തറ ഡാം ഇക്കോ ടൂറിസം പാർക്ക്‌, വണ്ണാമട എൽ.പി സ്കൂൾ കെട്ടിടം, പെരുവെമ്പ് പഞ്ചായത്തിലെ മാവുക്കോട് തോട് സംരക്ഷണം, ചിറ്റൂർ ഗവ. കോളജ് ഹോസ്റ്റൽ -സിന്തറ്റിക് ട്രാക്ക് നിർമാണം എന്നിവക്ക് പരിഗണന

വില്ലൂന്നി പാലം -മൂന്നു കോടി

വേലന്താവളം- കുപ്പാണ്ട കൗണ്ടനൂർ റോഡ് നവീകരണം -3.5 കോടി

ചിറ്റൂർപ്പുഴ കനാൽ നവീകരണം -നാലു കോടി

ചിറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം -രണ്ടു കോടി

നെല്ലിമേട്‌ ഗവ. എൽ.പി സ്കൂൾ കെട്ടിടം ഒന്നാം ഘട്ടം -ഒരു കോടി

കൊഴിഞ്ഞാമ്പാറ മൃഗാശുപത്രിയിൽ ഹൈടെക് ലൈവ് സ്റ്റോക്ക് പ്രൊഡക്ഷൻ ഫെസിലിറ്റേഷൻ സെന്‍റർ കെട്ടിടവും സജ്ജീകരണങ്ങളും -2.5 കോടി

പട്ടാമ്പി

പട്ടാമ്പി സമഗ്ര ടൂറിസം പദ്ധതി -എട്ടു കോടി

എരവത്ര-വല്ലപ്പുഴ റോഡുകളുടെ നവീകരണം, വല്ലപ്പുഴ ലൈഫ് ഭവന സമുച്ചയം, പട്ടാമ്പി- ആമയൂർ റോഡ്, തൂതപ്പുഴ, ആനക്കൽ, കുലുക്കല്ലൂർ, മുളയങ്കാവ് ജലസേചന പദ്ധതി, വളാഞ്ചേരി റോഡ്, ഓങ്ങല്ലൂർ വാടാനാംകുറുശി റോഡ്, വല്ലപ്പുഴ- മുളയങ്കാവ് റോഡ് ഡ്രെയിനേജ് നിർമാണം, പട്ടാമ്പി- പുലാമന്തോൾ റോഡ് വീതികൂട്ടി അഴുക്കുചാൽ നിർമാണം, വിളയൂർ തോണിക്കടവ് തടയണ നിർമാണം, പട്ടാമ്പി സെൻട്രൽ ഓർച്ചാർഡ് സമഗ്ര നവീകരണം, ചുണ്ടമ്പറ്റ സ്കൂൾ കെട്ടിടം, വിളയൂർ- കൈപ്പുറം, വല്ലപ്പുഴ- തിയ്യാട് എന്നി പദ്ധതികൾക്ക് പരിഗണന

കാരക്കുത്തങ്ങാടി-കരുവാൻപടി റോഡിന്‌ (മുതുതല -ചെറുകുടങ്ങാട് റോഡ്) മൂന്നു കോടി

മണ്ണാർക്കാട്

തത്തേങ്ങലം കല്ലുംപെട്ടിത്തോടിന് കുറുകെ പാലം, ഷോളയൂർ മേലേ സാമ്പാർക്കോട് പാലം, മണ്ണാർക്കാട്, സൈലന്‍റ് വാലി ഫോറസ്റ്റ് ഡിവിഷനുകളിൽ ഇലക്‌ട്രിക് ഫെൻസിങ് നിർമാണം, മണ്ണാർക്കാട് നഗരസഭ ഓഫിസ്, ഷോപ്പിങ് കോംപ്ലക്സ് കം ഷീ ലോഡ്ജ്‌, ടൗൺഹാൾ കെട്ടിടം, അട്ടപ്പാടി വർക്കിങ് വിമൻസ് ഹോസ്റ്റൽ, അഗളി- ജെല്ലിപ്പാറ റോഡ്, മണ്ണാർക്കാട് നായാടിക്കുന്ന് മിനി സ്റ്റേഡിയം, മണ്ണാർക്കാട് ബൈപാസ് പുനരുദ്ധാരണം, കുന്തിപ്പുഴക്ക് കുറുകെ കൈതച്ചിറക്ക് പാലം, കുണ്ടമംഗലം- കുന്തിപ്പാടം- ഇരട്ടവാരി റോഡ് പുനരുദ്ധാരണം, ആലുങ്കൽ- കൊമ്പക്കൽ റോഡ് പുനരുദ്ധാരണം എന്നീ പദ്ധതികൾക്ക് പരിഗണന

അലനല്ലൂർ കൂമൻചിറ- പെരുമ്പിടാരി- കമ്പനിപ്പടി റോഡിന് ഒരു കോടി

കുമരംപുത്തൂർ വെള്ളപ്പാടം- പുല്ലൂന്നി കോളനി റോഡിന് ഒരു കോടി

പോറ്റൂർ- ഗോവിന്ദാപുരം മഖാം റോഡിന് 50 ലക്ഷം

തെങ്കര മണലടി- പറശേരി റോഡിന് ഒരു കോടി

വേങ്ങ കണ്ടിലക്കാട്- കുണ്ടമംഗലം റോഡിന് ഒരു കോടി

ഭവാനിപ്പുഴയിൽ തടയണ നിർമാണത്തിന് രണ്ടു കോടി

ഷൊർണൂർ

അനങ്ങനടി വെള്ളാരംപാറത്തോട് നവീകരണം -ഒരു കോടി,

ചെർപ്പുളശേരി- പന്നിയംകുറുശ്ശി- തൂത റോഡ്‌ -രണ്ടുകോടി

വാണിയംകുളം ഐ.ടി.ഐ- മാന്നന്നൂർ റോഡ് നവീകരണം- നാലു കോടി

ഷൊർണൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്- അഞ്ചുകോടി

മോഡൽ റസിഡൻഷ്യൽ സ്കൂൾ -മൂന്നു കോടി

ചളവറ കനിക്കുളം നവീകരണം -രണ്ടു കോടി,

നെല്ലായ പേങ്ങാട്ടിരി നഗര നവീകരണം -ഒരു കോടി

തൃക്കടീരി പഞ്ചായത്ത് ഓഫിസ് കെട്ടിടം -1.50 കോടി

അനങ്ങനടി ഓട്ടിസം സെന്‍റർ -ഒരു കോടി

വാണിയംകുളം ചോറോട്ടൂർ ലിഫ്‌റ്റ്‌ ഇറിഗേഷൻ പദ്ധതി നവീകരണം -ഒരു കോടി

വാണിയംകുളം കാലിച്ചന്ത നവീകരണം -ഒരുകോടി

അനങ്ങനടി പ്ലാക്കാട്ടുകുളം നവീകരണം -ഒരുകോടി

തൃക്കടീരി പഞ്ചായത്ത് കളിസ്ഥലം -50 ലക്ഷം

കോങ്ങാട്

ഒലിപ്പാറ പാലം -നാലു കോടി

എടത്തറ യുപി സ്കൂൾ കെട്ടിടം -രണ്ടു കോടി

കോങ്ങാട് കമ്യൂണിറ്റി ഹാൾ -രണ്ടു കോടി

പൂതങ്കോട് സ്കൂൾ കെട്ടിടം -രണ്ടു കോടി

കരിമ്പ ബഡ്സ് സ്കൂൾ കെട്ടിടം -ഒരു കോടി

പുല്ലുവായി എൽ.പി സ്കൂൾ കെട്ടിടം- ഒരു കോടി,

തച്ചമ്പാറ കണ്ണോട്ട് പാലം- അഞ്ചു കോടി

കാഞ്ഞിരപ്പുഴ ഈയമ്പലം സ്റ്റേഡിയം- ഒരു കോടി

മണ്ണൂർ സ്‌റ്റേഡിയം -രണ്ടു കോടി

വിയ്യക്കുറുശി-പഴേമ്പുറം റോഡ് -അഞ്ചു കോടി

പൊറ്റശേരി ജി.എൽ.പി സ്കൂൾ കെട്ടിടം- ഒരു കോടി

തച്ചമ്പാറ സ്റ്റേഡിയം- ഒരു കോടി

കേരളശേരി നൊമ്പരത്തിപ്പാലം -അഞ്ചു കോടി,

പറളി തടയണ- നാലു കോടി

പത്തിരിപ്പാല സ്കൂൾ കെട്ടിടം-മൂന്നു കോടി

ബ്യൂട്ടി കോങ്ങാട് പദ്ധതി-ഒരു കോടി,

കേരളശേരി മിനി സ്‌റ്റേഡിയം-ഒരു കോടി

കുണ്ടളശേരി ബഡ്സ് സ്കൂൾ- ഒരു കോടി

പാലക്കാട്

കൽമണ്ഡപം-കൽവാക്കുളം ബൈപാസ് റോഡ് നിർമാണം രണ്ടാംഘട്ടം, മാത്തൂർ പഞ്ചായത്തിൽ മിനി സ്റ്റേഡിയം, പാലക്കാട് നഗരസഭ മത്സ്യമാർക്കറ്റ് നവീകരണം, പാലക്കാട് നഗരസഭ പച്ചക്കറി മാർക്കറ്റ് നവീകരണം, തിരുനെല്ലായി പുഴയിൽ റിവർ ടൂറിസം പദ്ധതി, പാലക്കാട് ഗസ്റ്റ് ഹൗസിൽ പുതിയ അനക്സ് കെട്ടിടം, അത്താലൂർ- അഞ്ചാംമൈൽ റോഡ്, നൂറണി ഫുട്ബാൾ ഗ്രൗണ്ടിൽ ഗാലറി നിർമാണവും അടിസ്ഥാന സൗകര്യ വികസനം, ഒലവക്കോട്-മലമ്പുഴ റോഡ്, കൽമണ്ഡപം-കൽപ്പാത്തി റോഡ്, ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം നവീകരണം എന്നീ പ്രവൃത്തികൾക്ക് ടോക്കൺ തുക, കണ്ണാടി പഞ്ചായത്തിലെ മിനി സ്റ്റേഡിയത്തിന്‌ അഞ്ചു കോടി  

Tags:    
News Summary - State Budget: Disappointment for Agriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.