കൊടുവായൂർ -പുതുനഗരം പ്രധാന റോഡിൽ റെയിൽവേ
മേൽപാലത്തിനു സമീപം മലിനജലം കെട്ടിനിൽക്കുന്നു
പുതുനഗരം: റോഡിന്റെ വശങ്ങളിൽ ഓടകൾ അടഞ്ഞത് അപകടങ്ങൾക്ക് കാരണമായി. കൊടുവായൂർ-പുതുനഗരം റോഡിൽ റെയിൽവേ മേൽപാലത്തിനു സമീപമാണ് റോഡിൽ മഴവെള്ളം ആഴ്ചകളായി കെട്ടിനിൽക്കുന്നത്.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ആറ് വാഹന അപകടങ്ങളാണ് വെള്ളക്കെട്ടിനു സമീപം ഉണ്ടായത്. പൊതുമരാമത്ത് വകുപ്പിന്റെ ഓടകൾ അടഞ്ഞതും ഒരു വശത്തെ ഓടയിൽ കുടിവെള്ള പൈപ്പ് സ്ഥാപിച്ചതുമാണ് റോഡിൽ വെള്ളം കെട്ടിനിൽക്കാൻ ഇടയാക്കിയത്.
അടിയന്തരമായി റോഡിന്റെ ഇരുവശത്തും ഓടകൾ ശുചീകരിച്ച് ഓടക്ക കത്തെ കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.