Posted On
date_range Updated On
date_range 40 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ
ഷൊർണൂർ: അനധികൃതമായി കൊണ്ടുവന്ന 40 ലക്ഷം രൂപയുമായി യുവാവിനെ റെയിൽവേ പൊലീസ് പിടികൂടി. മലപ്പുറം വേങ്ങര വലിയോറ കോഴിക്കാട്ടിൽ ശെരീഫാണ് (36) പിടിയിലായത്. ബുധനാഴ്ച റെയിൽവേ സ്റ്റേഷനിലെ നാല്, അഞ്ച് പ്ലാറ്റ്ഫോമുകളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ബാഗിൽ വെച്ചിരുന്ന തുക കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
തമിഴ്നാട്ടിൽനിന്നാണ് രേഖകളില്ലാതെ പണം കൊണ്ടുവന്നത്. തുക കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ പി. ജംഷീദ്, സക്കീർ അഹമ്മദ്, എ.എസ്.ഐ.വി.എ.ജോസഫ്, സി.പി.ഒ സിറാജുദ്ദീൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.