ഷൊ​ർ​ണൂ​ർ ത​ട​യ​ണ ക​വി​ഞ്ഞൊ​ഴു​കു​ന്ന ഭാ​ര​ത​പ്പു​ഴ

തടയണയുടെ ഷട്ടർ മഴക്കാലത്ത് അടച്ചത് വിവാദമായി

ഷൊ​ർ​ണൂ​ർ: വേ​ന​ലി​ൽ തു​റ​ന്നി​ട്ട ത​ട​യ​ണ​യു​ടെ ഷ​ട്ട​റു​ക​ൾ മ​ഴ​ക്കാ​ല​ത്ത് അ​ട​ച്ച​ത് വി​വാ​ദ​മാ​യി.

മ​ഴ​ക്കാ​ല​ത്ത് പു​ഴ​യു​ടെ ഒ​ഴു​ക്കി​നെ ത​ട​സ്സ​പ്പെ​ടു​ത്തു​മെ​ന്നും പു​ഴ ക​ര​ക​വി​ഞ്ഞ് ന​ഷ്​​ട​ങ്ങ​ളു​ടെ തോ​ത് കൂ​ടു​മെ​ന്ന് പ​റ​ഞ്ഞ് തു​റ​ന്നി​ട്ട ഷൊ​ർ​ണൂ​ർ സ്ഥി​രം ത​ട​യ​ണ​യു​ടെ ഷ​ട്ട​റു​ക​ളാ​ണ് അ​ധി​കൃ​ത​ർ പൂ​ർ​ണ​മാ​യും അ​ട​ച്ച​ത്.

ഇ​തോ​ടെ മ​ഴ ഒ​രു ദി​വ​സം ക​ന​ത്ത​പ്പോ​ഴേ​ക്കും ഭാ​ര​ത​പ്പു​ഴ​യി​ൽ വെ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം ക​ഴി​ഞ്ഞ ര​ണ്ട് മ​ഴ​ക്കാ​ല​ത്തും ഈ ​ത​ട​യ​ണ​യു​ടെ ഷ​ട്ട​ർ അ​ട​ച്ചി​രു​ന്നി​ല്ല.

ഇ​ത് പു​ഴ ക​ര​ക​വി​യു​ന്ന​തി​ന് ആ​ക്കം കൂ​ട്ടു​ക​യും ച​ളി​യും മ​ണ​ലും മ​റ്റും അ​ടി​ഞ്ഞു​കൂ​ടി ത​ട​യ​ണ​യു​ടെ സം​ഭ​ര​ണ ശേ​ഷി കു​റ​യു​ക​യും ചെ​യ്തു​വെ​ന്ന് പ​റ​ഞ്ഞാ​ണ് ക​ഴി​ഞ്ഞ വേ​ന​ലി​ൽ അ​ധി​കൃ​ത​ർ ത​ട​യ​ണ​യു​ടെ 21 ഷ​ട്ട​റു​ക​ൾ തു​റ​ന്നി​ട്ട​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.