കാണാതായ യുവാവിനായി ഫയർ ആൻഡ് റെസ്ക്യൂ ടീം പുഴയിൽ തിരച്ചിൽ നടത്തുന്നു
Posted On
date_range Updated On
date_range ഭാരതപ്പുഴയിൽ കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു
ഷൊർണൂർ: ഭാരതപ്പുഴയിൽ കഴിഞ്ഞദിവസം കാണാതായ യുവാവിനെ രണ്ടാം ദിവസത്തിലെ തിരച്ചിലിലും കണ്ടെത്താനായില്ല.
ഞായറാഴ്ച പുലർച്ചയാണ് ഷൊർണൂർ മുണ്ടായ അയ്യപ്പൻകാവിന് സമീപം പുഴയിൽ കമുണ്ടായ പട്ടൻമാർതൊടി ബാലകൃഷ്ണെൻറ മകൻ വിനായകിനെ (24) കാണാതായത്.
ഞായറാഴ്ച പുലർച്ച മുതൽ വൈകീട്ട് വരെ ഷൊർണൂർ ഫയർ ആൻഡ് റെസ്ക്യൂ സേനയും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. തിങ്കളാഴ്ച വൈകീട്ട് വരെ വീണ്ടും തിരച്ചിൽ നടത്തി.
പട്ടാമ്പി വരെയുള്ള ഭാഗത്ത് പുഴയുടെ ഇരുഭാഗത്തും ബോട്ടിൽ പോയി തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.