Posted On
date_range Updated On
date_range സ്ഥാനാർഥിെയ വീട് കയറി അക്രമിച്ചതായി പരാതി
ഷൊർണൂർ: സ്ഥാനാർഥിയുടെ വീട് കയറി ആക്രമിച്ചതായി പരാതി. നഗരസഭയിലെ രണ്ടാം വാർഡ് കണയം ഈസ്റ്റ് യു.ഡി.എഫ് സ്ഥാനാർഥി ഗോപീകൃഷ്ണെൻറ ഭാര്യയാണ് ഷൊർണൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്.
ചൊവ്വാഴ്ച രാത്രി 9.30ഒാടെ ഗോപീകൃഷ്ണനും പത്തോളം പ്രവർത്തകരും വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കെ 50ഒാളം ബി.ജെ.പി പ്രവർത്തകർ വീട്ടിലേക്ക് കയറി അസഭ്യവർഷം നടത്തിയെന്ന് പരാതിയിൽ പറയുന്നു. രാത്രി ഷൊർണൂർ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ഷൊർണൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.