മുഹമ്മദ്
നബീൽ
Posted On
date_range Updated On
date_range ബൈക്ക് മോഷണക്കേസ്: പ്രധാന പ്രതി പിടിയിൽ
ഷൊർണൂർ: ഷൊർണൂരിൽ രണ്ട് ബൈക്കുകൾ മോഷണം പോയ കേസിലെ പ്രധാന പ്രതി പിടിയിലായി. തിരുവനന്തപുരം വർക്കല തച്ചംകുളം മെഹ്ഫിൽ വീട്ടിൽ മുഹമ്മദ് നബീൽ (23) ആണ് ഷൊർണൂർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം ഷൊർണൂർ റെയിൽവേ സ്റ്റേഷനടുത്തുനിന്നും നഗരസഭ ഓഫിസിനടുത്തുള്ള ലോഡ്ജിൽ നിന്നുമാണ് ബൈക്കുകൾ മോഷണം പോയത്. ഈ കേസിലെ മൂന്ന് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. നബീലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇയാൾക്കെതിരെ കൂടുതൽ കേസുകളുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.