Posted On
date_range Updated On
date_range പ്രവാസികള്‍ക്ക് സ്വയം തൊഴിൽ വായ്പ പദ്ധതി
പാലക്കാട്: ഒ.ബി.സി., മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുമായവരിൽ നിന്ന് സ്വയം തൊഴില്‍ ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷൻ റീ-ടേണ്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.
നോര്‍ക്ക റൂട്ട്സ് ശിപാര്‍ശ ചെയ്യുന്ന പ്രവാസികള്‍ക്കാണ് പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നത്. ഇതിനുവേണ്ടി www.norkaroots.net ല്‍ NDPREM - Rehabilitation Scheme for Return NRKs ലിങ്കില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തണം.
ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വായ്പ അപേക്ഷാ ഫോറം ലഭിക്കുന്നതിന് നോര്‍ക്ക റൂട്ട്സില്‍ നിന്ന് ലഭിക്കുന്ന ശിപാര്‍ശ കത്ത് സഹിതം കോര്പ്പറേഷെൻറ ജില്ല, ഉപജില്ല ഓഫിസുകളെ സമീപിക്കാമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.ksbcdc.com ല്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.