കോട്ടായി അയ്യംകുളം രാമകൃഷ്ണ​െൻറ മഴമറ കൃഷിയുടെ ആദ്യ വിളവെടുപ്പ്

മഴമറ കൃഷി: രാമകൃഷ്ണന്​ ഇരട്ടി വിളവ്

കോട്ടായി: പരമ്പരാഗത രീതിയും പരിചരണവും മാറ്റി കൃഷി വകുപ്പ്​ ഉന്നതരുടെ ഉപദേശങ്ങൾ സ്വീകരിച്ച് അവലംബിച്ച്​ നൂതന രീതിയിൽ കൃഷിയിറക്കിയതിൽ കോട്ടായി അയ്യംകുളം മേലേതിൽ രാമകൃഷ്ണന്​ ലഭിച്ചത്​ അപ്രതീക്ഷിത ഇരട്ടി വിളവ്.

മഴമറ കൃഷി എന്ന പേരിൽ നൂതന രീതി അവലംബിച്ചാണ്​ കൃഷിയിറക്കിയത്​.

ചെടികളിൽ മഴവെള്ളത്തുള്ളികൾ വീഴാതെ ചെടികളുടെ കടക്കൽ മാത്രം വെള്ളം തട്ടുന്നതാണ്​ ഇൗ നൂതന കൃഷിരീതി. വിളവ് ഇരട്ടിയും വെള്ളം കുറവുമായ തമിഴ്നാട്ടിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴമറ കൃഷിരീതിയാണ് അവലംബിക്കാറുള്ളതെന്നും ഇതുവഴി ഇരട്ടി വിളവ് നേടാറുണ്ടെന്നും ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ സുരേഷ് ബാബു പറഞ്ഞു. രാമകൃഷ്ണ​െൻറ മഴമറ കൃഷിയുടെ ആദ്യ വിളവെടുപ്പ് ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ നടത്തി.

കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ജെ. സണ്ണി, കുഴൽമന്ദം എ.ഡി.എ ബിന്ദു, കോട്ടായി കൃഷി ഓഫിസർ ശരണ്യ, കൃഷി അസിസ്​റ്റൻറ്​ അനിൽ എന്നിവരും കർഷകനായ രാമകൃഷ്ണനും കുടുംബവും പങ്കെടുത്തു. എട്ടാം വയസ്സിൽ തുടങ്ങിയതാണ്​ മണ്ണിനോടുള്ള ബന്ധം. ഇപ്പോൾ പ്രായം 51 ആണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.