പ്ലാ​ച്ചി​മ​ട സ​മ​ര​ത്തി​ന്റെ ഇ​രു​പ​താം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ലാ​ച്ചി​മ​ട സ​മ​ര സ​മി​തി പ്ര​വ​ര്‍ത്ത​ക​ര്‍ കൊ​ക്ക​ക്കോ​ള ക​മ്പ​നി​ക്ക് മു​ന്നി​ല്‍ കു​ട​വു​മേ​ന്തി ഒ​റ്റ​ക്കാ​ലി​ല്‍നി​ന്ന്​ പ്ര​തി​ഷേ​ധി​ക്കു​ന്നു

പ്ലാച്ചിമട സമര സമിതി പ്രതിഷേധിച്ചു

പാ​ല​ക്കാ​ട്: കൊ​ക്ക​ക്കോ​ള ക​മ്പ​നി​യു​ടെ പ്ര​വ​ര്‍ത്ത​നം​മൂ​ലം ദു​രി​തം അ​നു​ഭ​വി​ച്ച പ്ലാ​ച്ചി​മ​ട​യി​ലെ ഇ​ര​ക​ള്‍ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ത്ത സ​ര്‍ക്കാ​റി​ന്റെ നീ​തി നി​ഷേ​ധ​ത്തി​നെ​തി​രെ പ്ലാ​ച്ചി​മ​ട സ​മ​ര​ത്തി​ന്റെ 20ാം വാ​ര്‍ഷി​ക​ദി​ന​ത്തി​ല്‍ സ​മ​ര​സ​മി​തി പ്ര​വ​ര്‍ത്ത​ക​ര്‍ കൊ​ക്ക​ക്കോ​ള ക​മ്പ​നി​ക്ക് മു​ന്നി​ല്‍ ഒ​റ്റ​ക്കാ​ലി​ല്‍നി​ന്ന് പ്ര​തി​ഷേ​ധി​ച്ചു. 20 സ​മ​ര​സ​മി​തി പ്ര​വ​ര്‍ത്ത​ക​രാ​ണ് ത​ല​യി​ല്‍ വെ​ള്ളം നി​റ​ച്ച കു​ട​വു​മേ​ന്തി പ്ര​തി​ഷേ​ധി​ച്ച​ത്. സ​മ​ര​സ​മി​തി ക​ണ്‍വീ​ന​ര്‍ കെ. ​ശ​ക്തി​വേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ര്‍മാ​ന്‍ വി​ള​യോ​ടി വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​ശാ​ന്തി, എം. ​ത​ങ്ക​വേ​ലു, കെ. ​മു​ത്തു ല​ക്ഷ്മി, കെ. ​സു​ന്ദ​ര​ന്‍, സി. ​മു​രു​ക​ന്‍, സി. ​പെ​രി​യ സ്വാ​മി, പ്ര​ദീ​പ്, ജെ. ​പ​ഞ്ച​മി, എം. ​ഹ​രി​ഹ​ര​സു​ധ​ന്‍, ര​ഞ്ജി​ത് വി​ള​യോ​ടി, എം. ​സ​ര​സ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Plachimada Samara Samithi Protested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.