അയ്യംകുളത്ത് പ്രധാന പാതയോരത്ത് ഇരുമ്പു പോസ്റ്റുകൾ സ്ഥാപിക്കാൻ വൈദ്യുതി വകുപ്പ് ഒരുക്കിയ കുഴി
കോട്ടായി: പുതിയ ഇരുമ്പു പോസ്റ്റുകൾ സ്ഥാപിക്കാൻ വൈദ്യുതി വകുപ്പ് പ്രധാന പാതയോരത്ത് സ്ഥാപിച്ച ആഴമുള്ള കുഴികൾ യാത്രക്കാർക്ക് അപകടകെണിയാവുന്നു. കോട്ടായി-പൂടൂർ റൂട്ടിൽ അയ്യംകുളം മുതൽ വാവുള്ളിയാൽ വരെയാണ് പാതയോരത്ത് വലിയ കുഴികൾ കുഴിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം അയ്യംകുളത്ത് നിർമിച്ച കുഴിയിൽ ഇരുചക്ര വാഹനം വീണ് യാത്രക്കാരന് സാരമായി പരിക്കേറ്റിരുന്നു.
പാതയോരത്ത് കുഴികൾ സ്ഥാപിച്ച് ദിവസങ്ങളായിട്ടും കുഴി മൂടാത്തത് സംബന്ധിച്ച് കോട്ടായിയിലെ വൈദ്യുതി ഓഫിസിൽ അന്വേഷിച്ചപ്പോൾ കുഴി സ്ഥാപിച്ചത് മണിയംപാറ സബ് സ്റ്റേഷനു കീഴിലാണെന്നും അവർക്കാണ് കുഴി മൂടാനുള്ള ചുമതലയെന്നും കോട്ടായിക്കാർ പറഞ്ഞു. ഏറെ ദിവസങ്ങളായിട്ടും പാതയോരത്തെ കുഴി മൂടാതെ അലക്ഷ്യമായി ഉപേക്ഷിച്ച അധികൃതരുടെ നടപടിയിൽ വ്യാപകമായ പ്രതിഷേധമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.